ഐ.എം.എ.ജ്വല്ലറിയിലെ കോടികളുടെ തട്ടിപ്പ് കേസ്; പ്രധാന പ്രതി മൻസൂർഖാന് ജാമ്യം.

ബെംഗളൂരു :നഗരത്തെ പിടിച്ച് കുലുക്കിയ ശിവാജി നഗറിലെ കോടികളുടെ ഐ.എം.എ. ജൂവലറി നിക്ഷേപ തട്ടിപ്പുക്കേസിലെ മുഖ്യപ്രതിയായ ജൂവലറി ഉടമ മുഹമ്മദ് മൻസൂർ ഖാന് ഹൈക്കോടതി ജാമ്യം അനുവദിച്ചു.

ഒട്ടേറെ മലയാളികളുൾപ്പെടെ 40,000-ത്തോളം ആളുകളില്‍ നിന്ന് നിക്ഷേപം സ്വീകരിച്ച ശേഷം ഖാന്‍ ഒരു ദിവസം മുങ്ങുകയായിരുന്നു.അദ്ദേഹം പുറത്ത് വിട്ട സന്ദേശപ്രകാരം താന്‍ മരിക്കാന്‍ പോകുകയാണ് എന്നും അറിയിച്ചിരുന്നു.

കുറെ കാലത്തേ അന്വേഷണത്തിന് ശേഷം യു.എ.ഇയില്‍ ഉണ്ട് ഖാന്‍ എന്ന് കണ്ടെത്തി.നാട്ടിലെത്തിയ ഉടന്‍ ഇ.ഡി.അറസ്റ്റ് ചെയ്യുകയായിരുന്നു .

  ഇലക്ട്രോണിക് സിറ്റിയിൽ മലയാളികളുടെ അഴിഞ്ഞാട്ടം; പാര്‍ക്കിങ് തര്‍ക്കത്തിൽ കണ്ടക്ടറെയും നാട്ടുകാരെയും ആക്രമിച്ച മലയാളികള്‍ പിടിയില്‍

2019 ജൂലായിൽ അറസ്റ്റിലായതു മുതൽ മൻസൂർ ഖാൻ ജയിലിലായിരുന്നു.

പാസ്‌പോർട്ട് സമർപ്പിക്കണം, അഞ്ചുലക്ഷം രൂപ ബോണ്ട് തുടങ്ങിയ നിബന്ധനകളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.

ഉയർന്ന പലിശ വാഗ്ദാനംചെയ്ത്‌ നിക്ഷേപകരിൽനിന്ന് പണം വാങ്ങി കബളിപ്പിക്കുകയായിരുന്നെന്നാണ് കേസ്.

കേസിൽ ഐ.എം.എ. ജൂവലറി ഡയറക്ടർമാരുൾപ്പെടെ 25-ഓളം പേർ അറസ്റ്റിലായിരുന്നു.

കേസന്വേഷണം സി.ബി.ഐ. ഏറ്റെടുത്തശേഷം രണ്ടു സർക്കാർ ഉദ്യോഗസ്ഥരെ പ്രതിചേർത്ത് അടുത്തിടെ കുറ്റപത്രം സമർപ്പിച്ചിരുന്നു.

  റൈഡ് ട്രാജഡി: റാപ്പിഡോ മറിഞ്ഞ് മലയാളി യുവതിയുടെ മേൽ ട്രാക്ടർ കയറിയ സംഭവം; കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത് കമ്പനിക്കെതിരെ കുടുംബം

ബെംഗളൂരു നോർത്ത് താലൂക്ക് അസിസ്റ്റന്റ് കമ്മിഷണർ എൽ.സി. നാഗരാജ്, വില്ലേജ് അക്കൗണ്ടന്റ് എൻ. മഞ്ജുനാഥ് എന്നിവരെയാണ് കുറ്റപത്രത്തിൽ പരാമർശിച്ചിരിക്കുന്നത്.

ഐ.എം.എ.യുടെ പ്രവർത്തനങ്ങൾക്ക് ക്ലീൻ ചിറ്റ് നൽകാൻ കൈക്കൂലി വാങ്ങിയെന്നാണ് ഇവർക്കെതിരേയുള്ള കേസ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു എന്നെ ചതിച്ചു'; പൊട്ടിക്കരഞ്ഞ് നടി പരുൾ ഗുലാത്തിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ
[masterslider id="10"]

Related posts