സംസ്ഥാനത്ത് കോവിഡ് വാക്സിൻ അടുത്ത വർഷം ആദ്യം;മുൻഗണന പട്ടികയും തയ്യാർ.

ബെംഗളൂരു: ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിൻ അടുത്ത വർഷം ആദ്യം മുതൽ നൽകിത്തുടങ്ങുമെന്ന് ആരോഗ്യമന്ത്രി ഡോ: കെ.സുധാകർ അറിയിച്ചു.

ഇന്നലെ വിധാൻ സൗധയിൽ വച്ച് പുനെ സെറം ഇൻസ്റ്റിറ്റ്യൂട്ട് അധികൃതരുമായി നടത്തിയ ചർച്ചക്ക് ശേഷമാണ് മന്ത്രിയുടെ ഈ ഉറപ്പ്.

സൗജന്യ കോവിഡ് വാക്സിൽ ആദ്യം നൽകുന്നത് കോവിഡ് പോരാളികൾക്ക് ആകും.

  ഒടുവിൽ സഫലമായ പ്രണയം, നടൻ ആമിർ ഖാൻ മൂന്നാമതും വിവാഹിതനായി; ചടങ്ങിൽ സാക്ഷികളായി മക്കൾ

ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ സ്റ്റാഫ്, ആരോഗ്യ പ്രവർത്തകർ എന്നിവർക്കാകും മുൻഗണന.

മുതിർന്ന പൗരൻമാർ, മറ്റ് ജീവിത ശൈലീ രോഗങ്ങൾക്ക് ചികിൽസ തേടുന്നവർ, പാലൂട്ടുന്ന അമ്മമാർ, എന്നിവർക്കും തുടർ പരിഗണന ലഭിക്കും.

സംസ്ഥാനത്തെ എല്ലാവർക്കും വാക്സിൻ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

മൈസൂരുവിലെ ജെ.എസ്.എസ് ആശുപത്രിയിൽ ഈ പ്രതിരോധ മരുന്നിൻ്റെ മൂന്നാം ഘട്ട പരീക്ഷണം 1600 പേർക്ക് നൽകിക്കൊണ്ട് തുടരുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുടിശിക തീർത്തു; പണി കിട്ടി! റോഡിൽ കണ്ണടച്ച ക്യാമറകൾ തുറന്നു; ഇനി കൂട്ട പിഴ വരും!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മദ്യപിച്ച് ബാൽക്കണിയിൽ നിന്ന് വെടിവെപ്പ്: ബെംഗളൂരുവിൽ ഐടി ജീവനക്കാരൻ അറസ്റ്റിൽ
[masterslider id="10"]

Related posts