ഹൃദയഭേദകം ഈ പിറന്നാൾ ആശംസ…

ബെംഗളൂരു: ഇക്കഴിഞ്ഞ ജൂണ്‍ ഏഴിനായിരുന്നു ഹൃദയസ്തംഭനത്തെ തുടര്‍ന്ന് ബെംഗളൂരുവിൽ ചിരഞ്ജിവി സര്‍ജ നിര്യാതനായത്. തെന്നിന്ത്യന്‍ സിനിമാലോകത്തെ ഒട്ടാകെയും കണ്ണീരീലാഴ്ത്തിക്കൊണ്ടായിരുന്നു നടന്‍ ചിരഞ്ജീവി സര്‍ജയുടെ വേര്‍പാട്.

ഇപ്പോൾ ചിരഞ്ജീവിയുടെ പിറന്നാള്‍ ദിനത്തില്‍ മേഘ്‌ന തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ച സന്ദേശമാണ് വീണ്ടും ആരാധകരുടെ കണ്ണ് നനയ്ക്കുന്നത്. “എന്റെ ലോകമേ, നിനക്ക് പിറന്നാള്‍ ആശംസകള്‍. ഞാൻ നിന്നെ സ്നേഹിക്കുന്നു, എന്നേക്കും എപ്പോഴും” ഇതാണ് ഭര്‍ത്താവിന് വേണ്ടി മേഘ്‌നയുടെ ആശംസ.

നിറഞ്ഞുചിരിക്കുന്ന ചിരഞ്ജീവിയുടെ ചിത്രവും ആശംസയ്‌ക്കൊപ്പം ചേര്‍ത്തിരിക്കുന്നു. ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ മേഘ്‌നയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. ആശംസകളുമായും സാന്ത്വനിപ്പിക്കുന്ന വാക്കുകളുമായും നിരവധി ആരാധകരാണ് കുറിപ്പിന് താഴെ എത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം മേഘ്ന പങ്കുവച്ച ‘ബേബി ഷവർ’ വീഡിയോയ്ക്കും വ്യാപകമായ പ്രതികരണങ്ങളാണ് ഇൻസ്റ്റഗ്രാമിൽ ലഭിച്ചിരുന്നത്. താരത്തിന്റെ തികച്ചും അപ്രതീക്ഷിതമായ വിയോഗം ഭാര്യയും നടിയുമായ മേഘ്‌ന രാജിനെയും കുടുംബത്തെയും വലിയ രീതിയില്‍ ബാധിച്ചിരുന്നു. ചിരഞ്ജീവി മരിക്കുമ്പോള്‍ മേഘ്‌ന നാല് മാസം ഗര്‍ഭിണിയായിരുന്നു എന്നതും ദുഖത്തിന്റെ ആക്കം വര്‍ധിപ്പിച്ചിരുന്നു.

സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും
ആരാധകരുടെയുമെല്ലാം വലിയ പിന്തുണയാണ് സങ്കടകരമായ സാഹചര്യത്തില്‍ മേഘ്‌നയക്കും കുടുംബത്തിനും താങ്ങായത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]
  ടിക്കറ്റില്ലാ യാത്രക്കാർക്ക് പണി കിട്ടി; കെ.എസ്.ആർ.ടി.സി പിഴയായി ഈടാക്കിയത് ലക്ഷങ്ങൾ, ക്രമക്കേട് കാട്ടിയ ജീവനക്കാർക്കെതിരെയും നടപടി

Related posts