ചെന്നൈ: ഇതരസംസ്ഥാനങ്ങളിൽനിന്ന് എത്തുന്നതിനും ഹിൽ സ്റ്റേഷനുകൾ സന്ദർശിക്കുന്നതിനും ഏർപ്പെടുത്തിരിക്കുന്ന ഇ-പാസ് സംവിധാനം നിർത്തലാക്കുന്നത് സംബന്ധിച്ച് മൂന്നുദിവസത്തിനുള്ളിൽ തീരുമാനമെടുത്ത് പ്രഖ്യാപനം നടത്താൻ തമിഴ്നാട് സർക്കാരിനോട് മദ്രാസ് ഹൈക്കോടതി.
ഈ-പാസ് നിർത്തലാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിച്ച കോടതി, കേന്ദ്രസർക്കാരുമായി ആലോചിച്ച് ഉടൻ തീരുമാനമെടുക്കാനും മൂന്നുദിവസത്തിനുള്ളിൽ തീരുമാനം പരസ്യപ്പെടുത്താനും ഉത്തരവിടുകയായിരുന്നു.
ഹർജി ഈ മാസം 28-ന് വീണ്ടും പരിഹരിക്കും. അന്തർസ്സംസ്ഥാന യാത്രയ്ക്ക് ഏർപ്പെടുത്തിരിക്കുന്ന ഇ-പാസ് നിർത്തലാക്കാൻ കേന്ദ്രസർക്കാർ നിർദേശം നൽകിയിട്ടും തമിഴ്നാട് ഇതുവരെ അതിന് തയ്യാറായിട്ടില്ല.
മുമ്പ് അന്തർജില്ലാ യാത്രകൾക്കും ഇ-പാസ് നിർബന്ധമായിരുന്നു. എന്നാൽ, ഇപ്പോൾ ഇത് ഉപേക്ഷിച്ചുവെങ്കിലും അന്തർസ്സംസ്ഥാന യാത്രകൾക്ക് ഇ-പാസ് നിർബന്ധമാണ്. അന്തർസ്സംസ്ഥാന യാത്രകൾക്കുള്ള ഇ-പാസ് നിർത്തലാക്കുന്ന കാര്യം സർക്കാർ പരിഗണിക്കുന്നുണ്ടെന്ന് അഡ്വക്കേറ്റ് ജനറൽ വിജയ്നാരായണൻ കോടതിയെ അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.