നഗരമധ്യത്തില്‍ ആയൂര്‍വേദ ഷോപ്പിന്റെ മറവില്‍ വേശ്യാലയം

ബെംഗളൂരു: നഗരമധ്യത്തില്‍ ആയൂര്‍വേദ ഷോപ്പിന്റെ മറവില്‍ വേശ്യാലയം നടത്തിയ ദമ്പതികളെ പൊലീസ് പിടികൂടി. സഞ്ജീവിനി നഗറിലാണ് പെണ്‍വാണിഭ സംഘത്തെ പൊലീസ് പിടികൂടിയത്.

പരിസരവാസികളില്‍ നിന്നും ലഭിച്ച രഹസ്യ സൂചനയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ദമ്പതികളായ പ്രേമയും രാമുവുമാണ് ഹെര്‍ബല്‍ ഉത്പന്നങ്ങളുള്ള കട നടത്തിയിരുന്നത്.

എന്നാല്‍ ആയൂര്‍വേദ ഉത്പന്നങ്ങള്‍ വില്‍ക്കുന്നതിനുള്ള ലൈസന്‍സ് ഇവര്‍ എടുത്തിരുന്നില്ല. ഷോപ്പിലെ അലമാരകളില്‍ ആയൂര്‍വേദ ഉത്പന്നങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും ഇതിന്റെ മറവില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങളായിരുന്നു നടന്നിരുന്നതെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.

  നോട്ടീസ് ഒട്ടിച്ചു, ക്രെയിനുമായി ഇറങ്ങി; പക്ഷേ ബെംഗളൂരുവിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ മാറ്റാനുള്ള നീക്കം നിർത്തിവച്ചു; കാരണമാണ് കോമഡി

ആയൂര്‍വേദ ഷോപ്പില്‍ റെയിഡ് നടത്തിയ പൊലീസ് സംഘം ദമ്പതികള്‍ ബലമായി യുവതിയെ പാര്‍പ്പിച്ചിരിക്കുന്നതായി കണ്ടെത്തി. ഈ സമയം ഇവിടെ എത്തിയ ഒരു ഇടപാടുകാരനെയും പൊലീസ് പിടികൂടിയിട്ടുണ്ട്. പെണ്‍വാണിഭ സംഘത്തില്‍ നിന്നും യുവതിയെ രക്ഷപ്പെടുത്തി എന്ന് പൊലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ പകലും രാത്രിയും സിലിണ്ടർ മോഷണം: ജാഗ്രതയിൽ നാട്ടുകാർ; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓഫീസുകൾ ഒഴിഞ്ഞുകിടക്കുന്നു, കാരണം മടിയല്ല!; ജോലി ചെയ്യാനുള്ള ശേഷി ഇല്ലാതാക്കി ബെംഗളൂരുവിലെ കില്ലർ ട്രാഫിക്
[masterslider id="10"]

Related posts