തലക്കാവേരിയില്‍ ഒഴുക്കില്‍ പെട്ട് പോയ;മുഖ്യപൂജാരിയുടെ മൃതദേഹം കണ്ടെടുത്തു;

ബെംഗളൂരു: കഴിഞ്ഞ 5 നു തലക്കാവേരി ക്ഷേത്രത്തിനു സമീപത്ത് ഉണ്ടായ മണ്ണിടിച്ചിലിൽ കാണാതായ മുഖ്യപൂജാരി ടി.എസ്. നാരായണ് ആചാരുടെ (80) മൃതദേഹം കണ്ടെത്തി,വീട് ഇരുന്ന സ്ഥലത്തു നിന്ന് 2 കിലോമീറ്റർ അകലെയാണ് ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെ ദുരന്തനിവാരണ സേന മൃതദേഹം കണ്ടെത്തിയത്.

ഇദ്ദേഹത്തിന്റെ ഭാര്യ ശാന്ത ആചാർ (78), സഹപൂജാരിമാരായ 2 പേർ എന്നിവരെ ഇനിയും
കണ്ടെത്താനായിട്ടില്ല.

  ബെംഗളൂരുവിലെ ഈ പ്രധാന ഫ്ലൈഓവറുകൾ ഇന്ന് രാത്രി മുതൽ അടച്ചിടും; ഗതാഗത നിയന്ത്രണം ഇങ്ങനെ

നാരായണആചാരുടെ സഹോദരൻ ആനന്ദ തീർഥയുടെ മൃതദേഹം നേരത്തെകണ്ടെത്തിയിരുന്നു.

മടിക്കേരി കലക്ടർ ആനീസ് കൺമണി ജോയ്,ജില്ലാ പൊലീസ് മേധാവി ക്ഷമ മിശ്ര എന്നിവരാണു തിരച്ചിലിനു നേതൃത്വം നൽകുന്നത്.

ജില്ലയുടെ ചുമതലയുള്ള മന്ത്രി സോമണ്ണ്, മൈസൂരു എംപി പ്രതാപസിംഹ എന്നിവർ സ്ഥലം സന്ദർശിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമാ വസന്തം ഇനി കളറിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts