മുഖ്യമന്ത്രിയുടെ രോഗമുക്തിക്കായി പള്ളിയിൽ പ്രത്യേക നമസ്കാരം.

ബെംഗളൂരു : മുഖ്യമന്ത്രി യെദിയൂരപ്പ കോവിഡ് 19 ബാധിച്ച് ചികിത്സയിൽ കഴിയുന്ന സാഹചര്യത്തിൽ അദ്ദേഹത്തിന്റെ പെട്ടന്നുള്ള രോഗമുക്തിക്കായി പ്രത്യേക നമസ്ക്കാരം.

ശിവമോഗ ജില്ലയിലെ മുസ്ലിം നേതാക്കൾ ചേർന്ന് ശിവമോഗ ടൗണിലെ ഹസ്‌റത് സയിദ് ദർഗയിലാണ് 15 മിനിറ്റ് നേരം നീണ്ടു നിന്ന പ്രത്യേക പ്രാർത്ഥന നടത്തിയത്. 

  ബെംഗളൂരുവിൽ പ്രക്ഷോഭം ശക്തം: വിജയ് ചിത്രം 'ജനനായകൻ' പ്രദർശനം തടഞ്ഞു; റോഡ് ഉപരോധിച്ച് പ്രതിഷേധക്കാർ

“ബി എസ്‌ യെദിയൂരപ്പ ഞങ്ങളുടെ ജില്ലയിൽ നിന്നുമുള്ള ആളാണ്. അദ്ദേഹം ഒരു മികച്ച നേതാവും നല്ല മുഖ്യമന്ത്രിയുമാണ്.

അദ്ദേഹം കോവിഡില്‍ നിന്നും വേഗത്തിൽ രോഗമുക്തി നേടേണ്ടതാണ്”എന്ന് ശിവമോഗ ജില്ല വഖഫ് ബോർഡ് പ്രസിഡണ്ട് അബ്ദുൽ ഘാനി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ബി.ജെ.പി യുടെ അനവധി പ്രവർത്തകർ ജില്ലയിലെ വിവിധ ക്ഷേത്രങ്ങളിലായി മുഖ്യമന്ത്രിയുടെ രോഗമുക്തിക്കായി പ്രത്യേക പൂജകളും ഹോമങ്ങളും നടത്തുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സോനം വാങ്ചുക്കിന്റെ തീരുമാനം സ്വാഗതാർഹം; ധർമേന്ദ്ര പ്രധാൻ രാജിവെക്കുംവരെ പ്രതിഷേധം തുടരുമെന്ന് അഭിജിത് ദീപ്കെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വഴി ചോദിച്ചതിന് മർദ്ദനം; ബെംഗളൂരുവിൽ ബൈക്ക് യാത്രക്കാരനെ മർദ്ദിച്ച് വീഴ്ത്തി ബെൻസ് ഡ്രൈവർ
[masterslider id="10"]

Related posts