24 മണിക്കൂറില്‍ 19 മരണം;1500 കടന്ന് റെക്കോര്‍ഡ്‌ തിരുത്തി കര്‍ണാടകയില്‍ പുതിയ കോവിഡ് രോഗികളുടെ എണ്ണം;ബെം​ഗളുരു നഗര ജില്ലയില്‍ മാത്രം 889.

ബെം​ഗളുരു : കര്‍ണാടകയില്‍ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും വര്‍ധിക്കുന്നു.ഇന്ന് വൈകുന്നേരം 5 മണിക്ക് സര്‍ക്കാര്‍ പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം 24 മണിക്കൂറില്‍ രേഖപ്പെടുത്തിയത് 19 മരണം.

ബെം​ഗളുരു നഗര ജില്ലയില്‍ ഇന്ന് 3 പേര്‍ മരിച്ചു,ദക്ഷിണ കന്നഡ 3,ഗദഗ് 1,മൈസുരു 1,ബെലഗാവി 1,ബെല്ലാരി 3,തുമക്കുരു 1 ,കലബുരഗി 1,ഹസന്‍ 1 എന്നിങ്ങനെയാണ് ഇന്ന് ജില്ല തിരിച്ചുള്ള മരണ നിരക്ക്.

ആകെ മരണം 272 ആയി.

ഇന്ന് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത് 1502 പേര്‍ക്കാണ്,ഇതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 18016 ആയി.9406 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ ഉണ്ട്.

  സ്വർണ്ണക്കടത്ത് കേസ്: നടി രന്യ റാവുവിന് ജാമ്യം അനുവദിച്ചു

കേരളത്തില്‍ നിന്ന് ഉടുപ്പിയില്‍ തിരിച്ചെത്തിയ ഒരാള്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ഇന്ന് 271 പേര്‍ രോഗ മുക്തി നേടി,ആകെ ആശുപത്രി വിട്ടവരുടെ എണ്ണം 8334 ആയി.

161 പേര്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ ഉണ്ട്.

ഇതുവരെ സംസ്ഥാനത്ത് 653627 സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ അതില്‍ 619292 നെഗറ്റീവ് ആയി.ഇന്ന് 16210 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 14470 നെഗറ്റീവ് ആയി.

ബെം​ഗളുരു നഗര ജില്ല 889,ദക്ഷിണ കന്നഡ 90,മൈസുരു 68,ബെല്ലാരി 65,ധാര്‍ വാട് 47,വിജയപുര 39 ,രാമനഗര 39,കലബുരഗി 38 ബീദര്‍ 32,തുമകുരു 26,ശിവമോഗ്ഗ 23,മണ്ട്യാ 19 ,ഉത്തര കന്നഡ 17 ,ഹാസന 15 ,ഉടുപ്പി 14,കോലാര 12 ,റായി ചൂരു 11,ബാഗല്‍ കോട്ടെ 10 ,ബെം​ഗളുരു ഗ്രാമ ജില്ല 5 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള പ്രധാന കണക്കുകള്‍.

  ഞായറാഴ്ച മെട്രോ സർവ്വീസ് പുലർച്ചെ മൂന്നിന് തുടങ്ങും; യാത്രാക്രമീകരണങ്ങൾ ഇങ്ങനെ

http://h4k.d79.myftpupload.com/covid-19

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഒറ്റയ്ക്ക് താമസിക്കുന്ന മുതിർന്ന പൗരന്മാർക്ക് താങ്ങായി കർണാടക പോലീസിന്റെ ‘ആസരെ’ പദ്ധതി
[masterslider id="10"]

Related posts

Click Here to Follow Us