സ്വകാര്യസ്ഥാപനങ്ങൾ കോവിഡ് കെയർ കേന്ദ്രങ്ങളാക്കി മാറ്റുന്നത് സർക്കാരിന് കനത്ത വെല്ലുവിളി

ബെം​ഗളുരു; സർക്കാരിന് വെല്ലുവിളിയായി കോവിഡ് കേന്ദ്രങ്ങൾ, സ്വകാര്യസ്ഥാപനങ്ങൾ കോവിഡ് കെയർ കേന്ദ്രങ്ങളാക്കി മാറ്റുന്നത് സർക്കാരിന് വെല്ലുവിളിയാകുന്നു, പ്രാദേശിക എതിർപ്പുകളുയരുന്നതാണ് സർക്കാരിനെ കുഴപ്പത്തിലാക്കുന്നത്.

അടച്ചിട്ടിരിയ്ക്കുന്ന സ്റ്റേഡിയങ്ങളും ആശ്രമങ്ങളും കോവിഡ് കെയർ കേന്ദ്രങ്ങളാക്കുന്നതിനു പുറമേ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ഹോസ്റ്റലുകളും കോവിഡ് കെയർ കേന്ദ്രങ്ങളാക്കാനുള്ള ശ്രമത്തിലാണ് സർക്കാർ.

ബെം​ഗളുരുവിലെ കോറമംഗല ഇൻഡോർ സ്‌റ്റേഡിയത്തിലും യെലഹങ്ക ജി.കെ.വി.കെ. കാമ്പസിലും കോവിഡ് രോഗികൾക്കായി സൗകര്യങ്ങളൊരുക്കി കഴിഞ്ഞു.

  റേണുകാസ്വാമി വധക്കേസ്: കന്നഡ നടൻ ദർശന്റെ ജയിൽവാസം ഒരു വർഷം പൂർത്തിയാകുന്നു;നാൾ വഴികൾ ഇങ്ങനെ

ഇത്തരത്തിൽ ബെംഗളൂരു ഇന്റർനാഷണൽ എക്‌സിബിഷൻ കേന്ദ്രത്തിൽ അയ്യായിരത്തോളം കിടക്കകൾ ഒരുക്കാനാകുമെന്നാണ് പ്രതീക്ഷ. കണ്ഠീരവ ഇൻഡോർ സ്‌റ്റേഡിയം കോവിഡ് കെയർ കേന്ദ്രമാക്കാൻ ഒരുക്കങ്ങൾ തുടങ്ങിയിരുന്നെങ്കിലും അവസാനനിമിഷം ഒഴിവാക്കി പകരം കോറമംഗല സ്റ്റേഡിയത്തിലേക്കു മാറ്റുകയായിരുന്നു. കണ്ഠീരവ സ്‌റ്റേഡിയം കോവിഡ് കെയർ കേന്ദ്രമാക്കുന്നതിനെ എതിർത്ത് ഒരുവിഭാഗം രംഗത്തെത്തിയിരുന്നു. സ്റ്റേഡിയം ഇതിനായി ഉപയോഗിക്കരുതെന്ന് നിയമനിർമാണ കൗൺസിൽ അംഗത്തിന്റെ അപേക്ഷയും ബി.ബി.എം.പിക്ക് ലഭിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തിരുവനന്തപുരത്തേക്ക് ഇന്നും നാളെയും 28നും സ്പെഷ്യൽ ട്രെയിൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പിന്തുണയുമായി സച്ചിൻ ടെണ്ടുൽക്കർ; വഞ്ചന അരുത്!" നീറ്റ് കൊടുങ്കാറ്റിൽ സച്ചിന്റെ നിർണ്ണായക പ്രതികരണം
[masterslider id="10"]

Related posts