നഗരത്തില്‍ 23 കാരന്‍ മരിച്ചു;കര്‍ണാടകയില്‍ ഇന്ന് 3 മരണം;ഇന്ന് 308 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.

ബെംഗളൂരു : ഇന്ന് കർണാടകയിൽ 308 പേര്‍ക്ക് പുതിയതായി കോവിഡ് 19 സ്ഥിരീകരിച്ചു.

ഇതില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവര്‍ 208 പേര്‍ ആണ്,അന്യ രാജ്യങ്ങളില്‍ നിന്ന് എത്തിയവര്‍ 25.

ആകെ രോഗ ബാധിതരുടെ എണ്ണം 6824ആയി.

ഇന്ന് സംസ്ഥാനത്ത് 3 മരണം റിപ്പോര്‍ട്ട് ചെയ്തു.ബെംഗളൂരു നഗര ജില്ലയില്‍ 2 പേര്‍ മരിച്ചു,ഒരു 23 കാരനും 62 കാരനും ഇന്ന് നഗരത്തില്‍ മരിച്ചു,ധാര്‍ വാട് ജില്ലയിലെ 70 കാരനും ഇന്ന് മരിച്ചവരുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു.

  റോഡിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോ മാറ്റാൻ ആവശ്യപ്പെട്ടതിനെച്ചൊല്ലി തർക്കം: സഹോദരങ്ങൾക്ക് ക്രൂര മർദനം

സംസ്ഥാനത്തെ ആകെ കോവിഡ് മരണം 81 ആയി.

ഇന്ന് 209 പേര്‍ രോഗ മുക്തി നേടി,ആകെ ആശുപത്രി വിട്ടവരുടെ എണ്ണം 3648 ആയി.

കലബുറഗി 67,യാദഗിരി 52,ബീദര്‍ 42,ബെംഗളൂരു  നഗര ജില്ല 31,ദക്ഷിണ കന്നഡ 30,ധാര്‍ വാട് 20,ഉടുപ്പി 14,ഹാസന 11,ബെല്ലാരി 11,വിജയ പുര 6,റായി ചൂരു 5,ഉത്തര കന്നഡ 5,കോലാര 4 ,ദാവനഗരെ 3 ,മണ്ട്യാ 2,ഹവേരി 2,മൈസുരു 1,രാമനഗര 1,ബാഗല്‍ കോട്ട് 1 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്കുകൾ.

  റെയിൽവേ ചരിത്രത്തിലാദ്യമായി ഇരുനില പ്ലാറ്റ്‌ഫോമുകളുമായി ഇന്ത്യയിലെ ഏറ്റവും വലിയ ടെർമിനൽ ബെംഗളൂരുവിൽ!

3092 പേർ വിവിധ ആശുപത്രികളിൽ ചികിൽസയിൽ ഉണ്ട്.

http://h4k.d79.myftpupload.com/covid-19

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നാളെ താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം;
[masterslider id="10"]

Related posts

Click Here to Follow Us