വിദേശ രാജ്യങ്ങളിൽ നിന്നെത്തി നിർബന്ധിത ക്വാറൻറീനിൽ കഴിയുന്നവരിൽ നിന്ന് പണം തട്ടാൻ ശ്രമിച്ച യുവാവ് പിടിയിൽ.

ബെംഗളൂരു: 14 ദിവസത്തെ നിർബന്ധിത ക്വാറന്റീൻ ഒഴിവാക്കിത്തരാമെന്ന് വാഗ്ദാനംചെയ്ത് വിദേശത്ത് നിന്നെത്തിയ മുതിർന്ന പൗരൻമാരിൽ നിന്നും പണം തട്ടാൻ ശ്രമിച്ച യുവാവിനെതിരെ പോലീസ് കേസെടുത്തു.

25,000 രൂപയാണ് യുവാവ് ആവശ്യപ്പെട്ടത്

ബി.ബി.എം.പി.യുടെ പരാതിയുടെ അടിസ്ഥാനത്തിൽ ബൈട്യരായണപുര സ്വദേശി കൃഷ്ണ ഗൗഡക്കെതിരേയാണ് ഉപ്പാർപേട്ട് പോലീസ് കേസെടുത്തത്.

നഗരത്തിലെ ഗാന്ധിനഗറിലെ പ്രമുഖ ഹോട്ടലിൽ ക്വാറന്റീനിൽ കഴിയുന്ന മുതിർന്ന പൗരന്മാരെയാണ് കൃഷ്ണ ഗൗഡ ലക്ഷ്യം വച്ചത്.

  സാധനങ്ങൾ വാങ്ങാനിറങ്ങിയ ദേശീയ ഷൂട്ടിങ് താരത്തെ ദുരൂഹസാഹചര്യത്തിൽ കാണാതായി: അവസാന ദൃശ്യം ഹൗറ സ്റ്റേഷനിൽ

ഡൽഹിയിൽനിന്ന് ബെംഗളൂരുവിലെത്തിയ 70 പേരാണ് ഈ ഹോട്ടലിൽ കഴിഞ്ഞിരുന്നത്.

ഹോട്ടലുകാരെ സ്വാധീനിച്ച് മൂന്നുപേരുമായി ഗൗഡ ഫോണിൽ സംസാരിക്കുകയായിരുന്നു.

മെഡിക്കൽ പരിശോധനയ്ക്ക് 8000, ഓരോ ദിവസത്തെയും ഹോട്ടൽ തുക 1400 എന്നിവ ഉൾപ്പെടെ 25000 രൂപ നൽകിയാൽ എത്രയും വേഗം വീട്ടിൽ പോകാനുള്ള സൗകര്യമൊരുക്കാമെന്നായിരുന്നു യുവാവിൻ്റെ വാഗ്ദാനം.

ഫോൺ സംഭാഷണം ക്വാറന്റീനിലുള്ളവർ റെക്കോഡ് ചെയ്ത് ബി.ബി.എം.പി.ക്ക് കൈമാറി.

  മെട്രോ ഗ്രീൻ ലൈൻ യാത്രക്കാർക്ക് സന്തോഷവാർത്ത: ഓഗസ്റ്റ് മുതൽ മൂന്ന് പുതിയ ട്രെയിനുകൾ കൂടി സർവീസ് ആരംഭിക്കും

ഇത് തെളിവായി കാണിച്ചാണ് ബി.ബി.എം.പി.പോലീസിൽ പരാതി നൽകിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വീടുകൾക്ക് റേറ്റിംഗും പിഴയും; മാലിന്യ വണ്ടികളിൽ കണ്ണുവെച്ച് ബെംഗളൂരു കോർപ്പറേഷൻ; മോശം മാലിന്യ സംസ്കരണത്തിന് ഇനി പണി വരും
[masterslider id="10"]

Related posts