പനി,ചുമ,ജലദോഷത്തിന് മരുന്നു വാങ്ങുന്നവർ മെഡിക്കൽ സ്റ്റോറിൽ വ്യക്തി വിവരങ്ങൾ നൽകണം.

ബെംഗളുരു :കോവിഡ് – 19 സംസ്ഥാനത്ത് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടികളുമായി ആരോഗ്യ വകുപ്പ്.

മെഡിക്കൽ ഷോപ്പുകളിൽ നിന്ന് ഇനി മുതൽ പനി, ചുമ, ജലദോഷം എന്നിവയ്ക്കു മരുന്നു വാങ്ങുന്നവരുടെ  പേരുവിവരങ്ങളും ശേഖരിക്കും.

കോവിഡ് ലക്ഷണങ്ങൾ തുടക്കത്തിൽ തന്നെ കണ്ടെത്തി പ്രതിരോധനടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായാണിത്.

  ഭക്തിയോ പാഴാക്കലോ? നർമ്മദയിൽ 11,000 ലിറ്റർ പാൽ അഭിഷേകവും ഗംഗയിൽ നെയ്യ് ഒഴുക്കലും; പരിസ്ഥിതി പ്രവർത്തകർ ആശങ്കയിൽ.

പാരസെറ്റമോൾ ഉൾപ്പെടെ പനി ഗുളികകളും ചുമയ്ക്കുള്ള സിറപ്പുകളുമെല്ലാം വാങ്ങുന്നവരുടെ പേരും വിലാസവും മൊബൈൽ നമ്പറും ശേഖരിച്ച് അതതു ദിവസം ജില്ലാ ആരോഗ്യവകുപ്പ് അധികൃതർക്കു കൈ മാറാൻ മെഡിക്കൽ ഷോപ്പുകൾക്കും ആശുപത്രി ഫാർമസികൾക്കും നിർദേശം നൽകിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മാറ്റമില്ല, നിർബന്ധം തന്നെ! പഴയ വാഹന ഉടമകൾ ജാഗ്രതൈ; ഗതാഗത വകുപ്പിന്റെ പുതിയ മുന്നറിയിപ്പ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us