റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് കുട്ടികൾ അവതരിപ്പിച്ച നാടകത്തിൽ പ്രധാനമന്ത്രിയെ അവഹേളിച്ചു എന്ന് പരാതി; സ്ഥാപനത്തിനെതിരെ കേസ്.

ബെംഗളുരു: പൗരത്വ നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിന്നും എതിരെ വിദ്യാർഥികൾ നാടകം അവതരിപ്പിച്ചു എന്ന പരാതിയിൽ സ്കൂളിനെതിരെ കേസ്.

റിപ്പബ്ലിക് ദിനാഘോഷത്തിന് ഭാഗമായി ഷഹീൻ എജുക്കേഷൻ ഇൻസ്റ്റ്യൂട്ട് സംഘടിപ്പിച്ച പരിപാടി പ്രധാനമന്ത്രി നരേന്ദ്രമോഡിയെ മോശമായി ചിത്രീകരിച്ചു എന്നാരോപിച്ച് സാമൂഹികപ്രവർത്തകൻ നീലേഷ് രക്ഷ്യൽ പോലീസിൽ പരാതി നൽകുകയായിരുന്നു.

  ഓക്സിജൻ്റെ കലവറകൾ കോൺക്രീറ്റ് കാടുകൾക്ക് വഴിമാറുമ്പോൾ; മൂന്ന് വർഷത്തിനിടെ ബെംഗളൂരുവിന് നഷ്ടമായത് 19,000 മരങ്ങൾ!

തുടർന്ന് രാജ്യദ്രോഹം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി സ്കൂൾ മാനേജ്മെൻറ് എതിരെ കേസെടുത്തു. എബിവിപി യുടെ നേതൃത്വത്തിൽ സ്കൂളിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചു.

ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് അബ്ദുൾ ഖാദിർ ,ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച മുഹമ്മദ് റഹീം എന്നിവർക്ക് എതിരെ 124 (A) ,153 (A) എന്നീ വകുപ്പുകൾ ചേർത്താണ് കേസെടുത്തിട്ടുള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വേദനകൾ അതിജീവിച്ച് ശ്രുതി പുതിയ ജീവിതത്തിലേക്ക്; ആശംസകളുമായി കേരളക്കര
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts