സിനിമാ തീയേറ്ററിൽ ദേശീയ ഗാനത്തെ അപമാനിച്ചവർ പെട്ടു;വിഷയത്തിൽ സ്വമേധയാ കേസെടുത്ത് പോലീസ്.

ബെംഗളൂരു : സിനിമാ തിയറ്ററിൽ ദേശീയഗാനത്തോട് അനാദരം കാണിച്ചെന്ന ആരോപണത്തിൽ ഒരു സംഘം ആളുകൾക്കെതിരെ സ്വമേധയാ കേസെടുത്ത് പൊലീസ്.

കഴിഞ്ഞ 23നു ഓറിയോൺ മാളിലെ പിവിആർ സിനിമാസിൽ ദേശീയഗാനം ആലപിച്ചപ്പോൾ ഇവർ എഴുന്നേറ്റു നിന്നില്ലെന്നാണ് ആരോപണം.

ഇതിനെ എതിർത്ത ചിലർ സംഘം വാക്കേറ്റത്തിൽ ഏർപ്പെടുന്ന വീഡിയോ വൈറലായതോടെയാണു പൊലീസ് ഇടപെട്ടത്.

  കത്തുന്ന വെയിലിലും തല തണുക്കും; ട്രാഫിക് പൊലീസിനായി ഇതാ 'എസി ഹെൽമെറ്റ്'!

പിവിആർ സിനിമാസിന് നോട്ടിസ് അയച്ച പൊലീസ്, സംഭവ ദിവസത്തെ സിസി ക്യാമറ ദൃശ്യങ്ങളും സിനിമ കാണാനെത്തിയവരുടെ വിശദാംശങ്ങളും സമർപ്പിക്കാൻ ആവശ്യപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു കൊന്നു; ഓൺലൈൻ ടാക്സി ഡ്രൈവർ പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts