“20 എം.എല്‍.എമാര്‍ രാജിക്ക് തയ്യാര്‍”; നാരായണ ഗൗഡയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി എച്ച്.ഡി.ദേവദൗഡ

ബെംഗളൂരു: 20 ജെ.ഡി.എസ് എം.എല്‍.എമാര്‍ രാജിക്ക് തയ്യാറാണെന്ന എം.എല്‍.എ നാരായണ ഗൗഡയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി മുന്‍ പ്രധാനമന്ത്രിയും ജെ.ഡി.എസ് നേതാവുമായ എച്ച്.ഡി.ദേവദൗഡ.

ആരും പാര്‍ട്ടി വിട്ട് പുറത്തുപോകുന്നില്ലെന്നും അദ്ദേഹം എന്താണ് പറയുന്നതെന്നും ദേവഗൗഡ ചോദിച്ചു. ആരും എങ്ങോട്ടും ഓടിപ്പോവില്ല. അദ്ദേഹം എന്താണ് പറഞ്ഞത്, വളരെ മോശമായാണ് അയാള്‍ സംസാരിക്കുന്നതെന്നും ദേവഗൗഡ കൂട്ടിച്ചേര്‍ത്തു.

  സിലിണ്ടർ ക്ഷാമത്തിൽ വിറങ്ങലിച്ച് കേരളവും!" ഹോട്ടലുകളിൽ ഇനി ബിരിയാണി മാത്രം?"

എംഎല്‍എമാരായ ജി.ടി.ദേവ ഗൗഡയും എസ്.ആര്‍.മഹേഷും തമ്മില്‍ അഭിപ്രായവ്യത്യാസം നിലനില്‍ക്കുന്നുണ്ടെന്ന് സമ്മതിച്ച ദേവഗൗഡ എന്നാല്‍ അവര്‍ പാര്‍ട്ടിവിടുമെന്ന് സൂചിപ്പിച്ചിട്ടില്ലെന്നും വ്യക്തമാക്കി. സഖ്യസര്‍ക്കാരിന്റെ വീഴ്ച്ചക്ക് കാരണമായ വിമത നീക്കം നടത്തി രൗജി നല്‍കിയ 17 എം.എല്‍.എംമാരില്‍ ഒരാളാണ് നാരായണ ഗൗഡ.

ജെ.ഡി.എസ് പാര്‍ട്ടി നേതൃത്വത്തില്‍ അതൃപ്തരായ 20 എം.എല്‍.എമാര്‍ രാജിവെക്കാന്‍ തയ്യാറാണെന്നായിരുന്നു നാരായണ ഗൗഡയുടെ വെളിപ്പെടുത്തല്‍. ദേവഗൗഡയുടെ മകന്‍ എച്ച്.ഡി.രേവണ്ണ, നാരായണ ഗൗഡയ്‌ക്കെതിരെ നടത്തിയ വിമര്‍ശനങ്ങള്‍ക്ക് മറുപടിയായാണ് നാരായണ ഗൗഡയുടെ ഈ പ്രസ്താവന.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഡെലിവറി ബോയിയുടെ മർദ്ദനമേറ്റ മലയാളി യുവാവിന്റെ മൂക്കിന്റെ അസ്ഥി ഒടിഞ്ഞു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തൃശൂർ വെടിക്കെട്ട് പുരയിൽ സ്ഫോടനം
[masterslider id="10"]

Related posts

Click Here to Follow Us