കശ്‍മീരില്‍ വീണ്ടും ഭീകരാക്രമണ ശ്രമം. പാംപോറില്‍ ഭീകരരും സൈന്യവും ഏറ്റുമുട്ടി. ഇന്നലെ രാത്രിയോടെ ഒരു കെട്ടിടത്തിനുള്ളിലേക്ക് ഓടിക്കയറിയ ഒന്നോ രണ്ടോ ഭീകരര്‍ ഇവിടെ ഒളിച്ചിരിക്കുകയാണ്.

ശ്രീനഗര്‍ : പ്രദേശം വളഞ്ഞ സുരക്ഷാ സേന ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ഇവിടെ നിന്ന് നിരന്തരം വെടിയൊച്ച കേള്‍ക്കുന്നുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു സുരക്ഷാ സൈനികന് പരിക്കേറ്റതായുള്ള വിവരങ്ങളും ഇപ്പോള്‍ പുറത്തുവരുന്നുണ്ടെങ്കിലും ഔദ്ദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. നേരത്തെ ഫെബ്രുവരിയിലും പാംപോറിലെ ഒരു ഐ.ടി.ഐ കെട്ടിടത്തിന് നേരെ ഭീകരാക്രണം നടന്നിരുന്നു. അതേ കെട്ടിടത്തിന് നേരെയാണ് ഇപ്പോഴും ആക്രമണം ഉണ്ടായിരിക്കുന്നത്. മുമ്പ് കെട്ടിടത്തില്‍ നിരവധി വിദ്യാര്‍ത്ഥികളുണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ അവധി ദിവസങ്ങള്‍ കാരണം വിദ്യാര്‍ത്ഥികള്‍ ആരുമില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഐ.ടി.ഐയുടെ വിദ്യാര്‍ത്ഥി ഹോസ്റ്റലിനുള്ളിലാണ് ഭീകരര്‍ ഒളിച്ചിരിക്കുന്നത്.

  വിജയ് മെയ് 7ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തേക്കും; സഖ്യനീക്കങ്ങളുമായി ടി.വി.കെ

നേരത്തെയുണ്ടായ ഭീകരാക്രമണത്തില്‍ ഭാഗികമായി തകര്‍ന്ന കെട്ടിടത്തിനുള്ളില്‍ കടന്ന ഇവര്‍ ആദ്യം കെട്ടിടത്തിന് തീവെച്ചു. തീ പടരുന്നത് കണ്ട് ഇവിടേക്ക് എത്തിയ സുരക്ഷാ സൈനികര്‍ക്ക് നേരെ ഇവര്‍ വെടിയുതിര്‍ത്തു. തുടര്‍ന്നാണ് ഇവരെ തുരത്താനുള്ള നടപടികള്‍ സൈന്യം ആരംഭിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വയനാട് ദുരിതാശ്വാസ നിധിയുടെ വിശദാംശങ്ങള്‍ പുറത്തു വിട്ട് സിപിഎം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  യുദ്ധപ്രതിസന്ധി: മരുന്നുകൾക്കും വിലയേറുന്നു; സാധാരണക്കാർക്ക് ഇരുട്ടടി
[masterslider id="10"]

Related posts

Click Here to Follow Us