ബെംഗളൂരു: സംസ്ഥാനത്തെ കനത്ത യാത്രാക്ലേശം കണക്കിലെടുത്ത് കര്‍ണാടക ആര്‍.ടി.സി എഴുപതു പുതിയ ബസ്സുകള്‍ നിരത്തിലിറക്കി.യാത്രാ പ്രശ്‌നം പരിഹരിക്കുന്നതിന്റെ ഭാഗമായി 1594 പുതിയ ബസ്സുകള്‍ പുറത്തിറക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു.ഇതിന്റെ ആദ്യഘട്ടത്തിൽ 380 ബസ്സുകള്‍ പുറത്തിറക്കുന്നതിന്റെ ഭാഗമായിട്ടാണ് തിങ്കളാഴ്ച എഴുപതു ബസ്സുകള്‍ പുറത്തിറക്കിയത്.ഗതാഗതമന്ത്രി രാമലിംഗ റെഡ്ഡി തിങ്കളാഴ്ച രാവിലെ കര്‍ണാടക ആര്‍.ടി.സിയുടെ ശാന്തിനഗര്‍ ഓഫീസിന് സമീപം നടന്ന ചടങ്ങ് ഉദ്ഘാടനം നിർവഹിച്ചു.നവംബര്‍ മാസം തീരുന്നതിനു മുന്നെ 380 ബസ്സുകള്‍ കൂടി പുറത്തിറക്കാനാണ് തീരുമാനം.അടുത്ത വര്‍ഷം മാര്‍ച്ചോടെ എ.സി സ്ലീപ്പര്‍ ബസ്സുകളും ഐരാവതും ഉള്‍പ്പെടെ 1594 ബസ്സുകള്‍ പുതിയതായി വാങ്ങാനാണ് കോര്‍പ്പറേഷന്റെ തീരുമാനം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]Related posts
-
ബെംഗളൂരുവിൽ നടുവരാത്രിയിൽ പോലീസ് കമ്മീഷണറുടെ മിന്നൽ റെയ്ഡ്; ബ്രിഗേഡ് റോഡിലെ പബ്ബുകളിൽ അതീവ ജാഗ്രത
ബെംഗളൂരു: നഗരത്തിലെ പബ്ബുകളുടെയും ബാറുകളുടെയും പ്രവർത്തനങ്ങൾ കർശനമായി നിരീക്ഷിക്കുന്നതിന്റെ ഭാഗമായി പോലീസ്... -
ബെംഗളൂരുവിലെ പ്രതിഷേധം ധ്രുവ് രാഠിക്ക് പണിയാകുമോ? യൂട്യൂബറുടെ പൗരത്വവും വിസയും പരിശോധിക്കാൻ ആവശ്യംച; കാരണം ഇത്
ബംഗളൂരു: വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണത്തിനെതിരെ (എസ്.ഐ.ആർ) ബെംഗളൂരുവിൽ നടന്ന പ്രതിഷേധത്തിൽ... -
നിങ്ങൾ കെട്ടിടം വാടകയ്ക്ക് കൊടുത്തിട്ടുണ്ടോ? നിങ്ങളുടെ വീടുകളിലേക്ക് ഉടൻ ആളെത്തും; ജി.ബി.എയുടെ കടുത്ത മുന്നറിയിപ്പ്!
ബെംഗളൂരു: ബെംഗളൂരു നഗരത്തിൽ സ്വത്ത് നികുതി കുടിശ്ശിക വരുത്തിയവരെ കണ്ടെത്താനും നികുതി...
