#JusticeForMadhu എൻജിനീയറിങ് വിദ്യാർഥിനി കൊല്ലപ്പെട്ട സംഭവത്തിൽ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് ധർണ്ണ

ബെംഗളൂരു: ടൗൺഹാളിന് മുന്നിൽ ഫോറം ഫോർ സോളിഡാരിറ്റി അംഗങ്ങൾ റായ്ച്ചൂരിൽ എൻജിനീയറിങ് വിദ്യാർഥിനി കൊല്ലപ്പെട്ട സംഭവത്തിൽ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് ധർണ്ണ നടത്തി. യുവതിക്ക് നീതി കിട്ടണമെന്നാവശ്യപ്പെട്ടുള്ള പ്ലക്കാഡുകളും കൈയിലേന്തിയാണ് അംഗങ്ങൾ പ്രതിഷേധിച്ചത്.

കഴിഞ്ഞ 15-നാണ് റായ്ച്ചൂർ മാണിക് പ്രഭു ലേഔട്ടിലെ ഒഴിഞ്ഞ സ്ഥലത്ത് മരക്കൊമ്പിൽ തൂങ്ങിയ നിലയിൽ വിദ്യാർഥിനിയുടെ മൃതദേഹം കണ്ടത്. ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയതാണെന്ന് സഹപാഠികളും ബന്ധുക്കളും ആരോപിച്ചിരുന്നു.

  ടിക്കറ്റ് ക്യാൻസലേഷനും റീഫണ്ടും ഇനി വിരൽത്തുമ്പിൽ; റെയിൽവേയിൽ വൻ പരിഷ്കാരം

അന്വേഷണം നടത്താൻ സർക്കാർ ഡി.ജി. ആൻഡ്‌ ഐ.ജി.പി.ക്ക് നിർദേശം നൽകിയിരുന്നു. എന്നാൽ, പോലീസ് അന്വേഷണം തൃപ്തികരമല്ലെന്നും സി.ബി.ഐ. അന്വേഷണം വേണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കഠിനവെയിലിൽ വെന്തുരുകി ബെംഗളൂരുവിലെ ശുചീകരണ തൊഴിലാളികൾ; ജോലിസമയം ക്രമീകരിക്കണമെന്ന് ആവശ്യം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us