ധോണി ഇല്ലെങ്കിൽ ചെന്നൈ തോൽക്കും!!! തികച്ചും ഏകപക്ഷീയമായ കളിയില്‍ ഹൈദരാബാദ് സിഎസ്‌കെയെ നിഷ്പ്രഭരാക്കി.

ഹൈദരാബാദ്: തികച്ചും ഏകപക്ഷീയമായ കളിയില്‍ ആറു വിക്കറ്റിനാണ് ഹൈദരാബാദ് സിഎസ്‌കെയെ നിഷ്പ്രഭരാക്കിയത്. പുറംവേദനയെ തുടര്‍ന്ന് എംഎസ് ധോണിയില്ലാതെയാണ് സിഎസ്‌കെ ഇറങ്ങിയത്. പകരം റെയ്‌നയ്ക്കു ടീമിനെ നയിക്കാന്‍ അവസരം ലഭിക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത സിഎസ്‌കെയെ 132ല്‍ ഒതുക്കിയപ്പോള്‍ തന്നെ ഹൈദരാബാദ് വിജയപ്രതീക്ഷയിലായിരുന്നു. ഓപ്പണര്‍മാരായ ജോണി ബെയര്‍സ്‌റ്റോ (61*), ഡേവിഡ് വാര്‍ണര്‍ (50) എന്നിവരുടെ ഇന്നിങ്‌സുകള്‍ 16.5 ഓവറില്‍ നാലു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഹൈദരാബാദിനെ ലക്ഷ്യത്തിലെത്തിച്ചു. 44 പന്തില്‍ മൂന്നു വീതം ബൗണ്ടറികളും സിക്‌സറുമടക്കാണ് ബെയര്‍‌സ്റ്റോ ടീമിന്റെ ടോപ്‌സ്‌കോററായത്. വെറും 25 പന്തിലാണ് 10 ബൗണ്ടറികളുടെ അകമ്പടിയോടെ വാര്‍ണര്‍ ഫിഫ്റ്റി തികച്ചത്.

  സ്‌ക്വാഡ് പ്രഖ്യാപിച്ചു; ലോകകപ്പ് കിരീടം നിലനിർത്താൻ അർജന്റീനയെ ലയണൽ മെസ്സി നയിക്കും; ഡിബാലയ്ക്കും മസ്താൻതുവോണോയ്ക്കും ടീമിൽ ഇടമില്ല

ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍ (3), വിജയ് ശങ്കര്‍ (7), ദീപക് ഹൂഡ (13) എന്നിര്‍ക്കു കാര്യമായ സംഭാവന നല്‍കാനായില്ല. ജയം പൂര്‍ത്തിയാക്കുമ്പോള്‍ ബെയര്‍സ്‌റ്റോയ്‌ക്കൊപ്പം റണ്ണൊന്നുമെടുക്കാതെ യൂസഫ് പഠാനായിരുന്നു ക്രീസില്‍. ഈ സീസണില്‍ സിഎസ്‌കെയ്ക്കു നേരിട്ട രണ്ടാമത്തെ തോല്‍വിയാണിത്. എങ്കിലും പോയിന്റ് പട്ടികയില്‍ അവര്‍ തന്നെയാണ് മുന്നില്‍.

കഴിഞ്ഞ മല്‍സരത്തിലെ ടീമില്‍ രണ്ടു മാറ്റങ്ങളുമായാണ് ചാംപ്യന്‍മാര്‍ ഇറങ്ങിയത്. മിച്ചെല്‍ സാന്റ്‌നര്‍ക്കു പകരം കാണ്‍ ശര്‍മയും ധോണിക്കു പകരം സാം ബില്ലിങ്‌സും കളിച്ചു. സിഎസ്‌കെയ്ക്കു അഞ്ചു വിക്കറ്റിനു 132 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. സിഎസ്‌കെ നിരയില്‍ ഒരാള്‍ പോലും ഫിഫ്റ്റി തികച്ചില്ല. 45 റണ്‍സെടുത്ത ഓപ്പണര്‍ ഫഫ് ഡുപ്ലെസിയാണ് ടീമിന്റെ ടോപ്‌സ്‌കോറര്‍. 31 പന്തില്‍ മൂന്നു വീതം സിക്‌സറുകളും ബൗണ്ടറിയും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ഷെയ്ന്‍ വാട്‌സന്‍ (31), അമ്പാട്ടി റായുഡു (25*), ക്യാപ്റ്റന്‍ സുരേഷ് റെയ്‌ന (13) എന്നിവരാണ് രണ്ടക്കം തികച്ച മറ്റു താരങ്ങള്‍. എന്നാല്‍ പിന്നീട് വന്നവരെല്ലാം നിരാശപ്പെടുത്തിയപ്പോള്‍ സിഎസ്‌കെ വലിയ സ്‌കോര്‍ നേടുന്നതില്‍ പരാജയപ്പെടുകയായിരുന്നു.

  നെയ്മർ പുറത്തേക്ക്? ബ്രസീലിന്‍റെ ലോകകപ്പ് പോരാട്ടങ്ങൾക്ക് തുടക്കം കുറിക്കുന്നത് സൂപ്പർ താരം നെയ്മർ ഇല്ലാതെ

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഒറ്റ റയല്‍ മാഡ്രിഡ് താരവുമില്ല; ബാഴ്‌സലോണയില്‍ നിന്ന് 8 പേര്‍; സ്പെയിൻ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts