കുട്ടികള്‍ ഉച്ച ഭക്ഷണം കഴിച്ചതിനു ശേഷമേ എന്റെ മരണവാര്‍ത്ത‍ അവരെ അറിയിക്കാവൂ;”നടക്കുന്ന ദൈവം”ശിവ കുമാരസ്വാമിക്ക് അവസാന നിമിഷവും തന്‍റെ കുട്ടികളെ കുറിച്ച് മാത്രമായിരുന്നു വേവലാതി.

ബെംഗളൂരു : ‘നടക്കുന്ന ദൈവം (നടെദാഡുവ ദേവരു)’ ശിവകുമാരസ്വാമിയുടെ വിയോഗം കന്നഡ നാടിനെ മുഴുവനായും വേദനിപ്പിചിരിക്കുകയാണ്.വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ സ്വാമിയുടെ സിദ്ധഗംഗ എജുകേഷന്‍ ട്രസ്റ്റ് വഴി സൌജന്യ  വിദ്യാഭ്യസം ലഭിച്ചവര്‍  സംസ്ഥാനത്ത് നിരവധിയാണ്.ഇപ്പോഴും പതിനായിരക്കണക്കിന്  വിദ്യാര്‍ഥികള്‍ക്ക് സ്വാമിയുടെ ഗുരുകുലത്തില്‍ സൌജന്യ താമസവും ഭക്ഷണവും വിദ്യാഭ്യാസവും ലഭിക്കുന്നുണ്ട്.

ഇന്നലെ ഉച്ചക്ക് മുന്‍പ് തന്റെ സമാധി ഉണ്ടാവും എന്ന് ഏകദേശം ഉറപ്പായ സ്വാമി തന്റെ കൂടെയുള്ള പരിചാരകാനോട് പറഞ്ഞത്രേ,തന്റെ മരണ വിവരം ഉച്ച ഭക്ഷണത്തിന് ശേഷം മാത്രമേ കുട്ടികള്‍ അറിയാന്‍ പാടുള്ളൂ.ഇല്ലെങ്കില്‍ അവര്‍ ഭക്ഷണം കഴിക്കുകയില്ല എന്ന്.അവസാന നിമിഷം വരെയും തന്റെ കുട്ടികളെ കുറിച്ച് വേവലാതിപ്പെട്ടിരുന്നു സ്വാമി എന്ന് ഈ സംഭവത്തില്‍ നിന്ന് തന്നെ മനസ്സിലാകും.

  മദ്യലഹരിയിൽ ജീവനക്കാരെ അധിക്ഷേപിക്കുകയും പോലീസിനെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്ത പബ്ബ് മാനേജർ പിടിയിൽ

വിദ്യാഭ്യാസം, സാമൂഹിക സേവനം തുടങ്ങിയ മേഖലകളിൽ നടത്തിയ പ്രവർത്തനങ്ങളാണ് ശിവകുമാരസ്വാമിക്കു ‘നടെദാഡുവദേവരു’ എന്ന വിശേഷണം നൽകിയത്.തുമകൂരുവിൽ അദ്ദേഹത്തിന്റെ ഗുരുകുലത്തിൽ 5–16 പ്രായത്തിലുള്ള പതിനായിരത്തോളം കുട്ടികളാണുള്ളത്. ജാതി–മത വ്യത്യാസമില്ലാതെ കുട്ടികൾക്ക് എപ്പോൾ വേണമെങ്കിലും ഇവിടെ പ്രവേശനം നേടാം ഭക്ഷണവും വിദ്യാഭ്യാസവും താമസവും സൗജന്യമാണ്.ഇവിടം സന്ദർശിച്ച മുൻ രാഷ്ട്രപതി അന്തരിച്ച എ.പി.ജെ. അബ്ദുൽകലാം സ്വാമിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളെ പ്രകീർത്തിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ വീട് ഒഴിഞ്ഞാൽ ഡിപ്പോസിറ്റ് മറന്നേക്കൂ ; ലാൻഡ്‌ലോർഡ് സ്കാമിൽ കുടുങ്ങി യുവതി നിയമപോരാട്ടത്തിലേക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഐപിഎൽ ആവേശം ചിന്നസ്വാമിയിലേക്ക്; നഗരത്തിൽ ഗതാഗത നിയന്ത്രണം, പാർക്കിംഗ് നിരോധിച്ച ഇടങ്ങൾ അറിയാം
[masterslider id="10"]

Related posts

Click Here to Follow Us