മോഷണക്കുറ്റം ആരോപിച്ച് മന്ത്രിമാളില്‍ 15 കാരനെ ഉപദ്രവിച്ചു;4 സെക്യൂരിറ്റി ഗാര്‍ഡുകള്‍ക്ക് എതിരെ കേസ്.

ബെംഗളൂരു : 15 കാരനെ അകാരണമായി ഉപദ്രവിക്കുകയും ചോദ്യം ചെയ്യുകയും കയ്യേറ്റം ചെയ്യുകയും ചെയ്ത കേസില്‍ മന്ത്രി മാളില്‍ ജോലി ചെയ്യുന്ന നാല് സെക്യൂരിറ്റി ഗാര്‍ഡുകള്‍ക്ക് എതിരെ പോലീസ് കേസ് എടുത്തു.ചൊവ്വാഴ്ച മന്ത്രി ടെവലോപ്പെഴ്സ്  മാനേജ്‌മന്റ്‌ മാധ്യമങ്ങളെ അറിയിച്ചത്  പ്രകാരം നാല് ഗാര്‍ഡുകളെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. കേസ് നേരായ രീതിയില്‍ അന്വേഷിച്ച് കുറ്റവാളികളെ കണ്ടെത്തുനതിന് മന്ത്രി ടെവലോപ്പെഴ്സ്  പ്രതിജ്ഞ ബദ്ധമാണ് എന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

  ടോൾ പ്ലാസകളില്ല, യാത്ര തികച്ചും സൗജന്യം! പക്ഷേ കാത്തിരിക്കുന്നത് വൻ നികുതി ഭാരം; ബെംഗളൂരുവിൽ വരാൻ പോകുന്ന മാറ്റങ്ങൾ ഇങ്ങനെ

മൊബൈല്‍ ചര്‍ജിംഗ് യുണിറ്റിന്റെ സമീപത്തു കണ്ടെത്തിയ കൌമാരക്കാരന്‍ മൊബൈല്‍ മോഷണം നടത്താന്‍ വന്നതാണ് എന്ന് സംശയം തോന്നിയ സെക്യൂരിറ്റി ഗാര്‍ഡുകള്‍ കുട്ടിയെ താഴത്തെ നിലയിലേക്ക് കൊണ്ടുവരികയും ചോദ്യം ചെയ്യുകയും ആയിരുന്നു എന്ന് പോലീസ് പറയുന്നു.കുട്ടിയെ വടികൊണ്ടും വൈദ്യുതി കമ്പി കൊണ്ടും മര്‍ദിച്ചതായും ആരോപണമുണ്ട്.

ഇത്തരം മോശം പ്രവണത നടത്തുന്നവരെ കമ്പനി പോളിസി പ്രകാരം നടപടി എടുക്കും എന്ന് കമ്പനി അറിയിച്ചു.ചോദ്യം ചെയ്യലിന് വിധേയമാകാന്‍ സ്റ്റേഷനില്‍ വരാന്‍ ആവശ്യപ്പെട്ട സെക്യൂരിറ്റി ഗാര്‍ഡുകള്‍ ഇതുവരെ എത്തിയിട്ടില്ലെന്ന് മല്ലേശ്വരം പോലീസ് അറിയിച്ചു.

  നഗരത്തിൽ ഇന്ന് 6 വരെ ഗതാഗത നിയന്ത്രണം

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രഭാതസവാരിക്കിറങ്ങിയ പെൺകുട്ടി നിമിഷങ്ങൾക്കകം അപ്രത്യക്ഷയായി; മണിക്കൂറുകൾക്ക് ശേഷം കണ്ടെത്തിയത് റെയിൽവേ സ്റ്റേഷനിൽ ചാക്കിനുളളിൽ
[masterslider id="10"]

Related posts