അച്ഛന്‍റെ മകനായി പ്രണവ്!

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഇരുപത്തിയൊന്നാം നൂറ്റാണ്ട്’.

ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. തീര്‍ത്തും വ്യത്യസ്തനായാണ് പ്രണവ് ചിത്രത്തിലെത്തുന്നത് വ്യക്തമാക്കുന്നതാണ് ഫസ്റ്റ് ലുക്ക്‌.

കോട്ടും സ്യുട്ടും കൂളി൦ഗ് ഗ്ലാസുമായി സ്റ്റൈലിഷ്  ലുക്കിലാണ് പ്രണവ് ഫസ്റ്റ്ലുക്കില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

മോഹന്‍ലാല്‍ തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക്‌ പേജിലൂടെയാണ് ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തു വിട്ടത്. ‘ഇത് രാജാവിന്‍റെ മകന്‍ തന്നെ’, ‘അച്ഛന്‍റെ മകന്‍ തന്നെ‍’ തുടങ്ങി നിരവധി കമന്‍റുകളാണ് പോസ്റ്റിന് താഴെ ലഭിക്കുന്നത്.

  ആശകൾ ആയിരം ഒടിടി റിലീസ് തിയതി പ്രഖ്യാപിച്ചു; എവിടെ, എപ്പോൾ കാണാം?

സംവിധായകനായ അരുണ്‍ ഗോപി തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ആക്ഷന്‍ എന്‍റര്‍ടെയ്‌നര്‍ ആയിരിക്കും ചിത്രമെന്നാണ് സൂചനകള്‍. 31 വര്‍ഷങ്ങള്‍ക്ക് മുമ്പ് കെ.മധു മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ‘ഇരുപതാം നൂറ്റാണ്ട്’ അക്കാലത്തെ ഹിറ്റ് ചിത്രമായിരുന്നു.

എന്നാല്‍  പുതിയ ചിത്രം അധോലോക കഥയല്ലെന്ന് ആദ്യ പോസ്റ്ററില്‍ തന്നെ വ്യക്തമാക്കിയിരുന്നു. മുളകുപാടം ഫിലിംസാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട് നിര്‍മ്മിക്കുന്നത്. അരുണ്‍ ഗോപിയുടെ രാമലീല നിര്‍മ്മിച്ചതും മുളകുപാടമായിരുന്നു.

  "കാന്താര ടീമിൽ 'വിള്ളൽ'? ഹോംബാലെ ഫിലിംസിനെ കൈവിട്ട് റിഷഭ് ഷെട്ടി ? ആരാധകരെ ഞെട്ടിച്ച് ഇൻസ്റ്റാഗ്രാം നീക്കം!"

ഗോപിസുന്ദറാണ് സംഗീതം സംവിധാനം നിര്‍വഹിക്കുന്നത്. അഭിനന്ദ് രാമാനുജനാണ് ഛായാഗ്രാഹകന്‍. പീറ്റര്‍ ഹെയനാണ് സംഘടന സംവിധാനം നിര്‍വഹിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കന്നഡ സംവിധായകൻ രക്ഷിത് ഷെട്ടിയുടെ സ്റ്റുഡിയോയ്ക്ക് 5 ലക്ഷം കൂടി പിഴയടക്കാൻ ഉത്തരവ്; മൊത്തം പിഴ 25 ലക്ഷമായി
[masterslider id="10"]

Related posts

Click Here to Follow Us