ശബരിമലയിലെ യുവതീ പ്രവേശനത്തെ സ്വാഗതം ചെയ്ത് സിദ്ധരാമയ്യ

ബെംഗളൂരു: ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് കര്‍ണാടകയിലെ കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ. കേരളത്തിലെ കോൺഗ്രസിന്റെ നിലപാടിൽ നിന്നു വ്യത്യസ്തമായി സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമലയില്‍ ബിജെപി രാഷ്ട്രീയം കളിക്കാന്‍ ശ്രമിക്കുകയാണെന്ന് സിദ്ധരാമയ്യ പറയുന്നു. ശബരിമല സ്ത്രീപ്രവേശനം എതിര്‍ക്കുന്ന ബിജെപി സാമൂഹിക നീതി നിഷേധമാണ് നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.

  എം.പിമാർ കരുതിയത് പിറന്നാളാഘോഷം; അപ്രതീക്ഷിത പ്ലാനുമായി രാഹുൽ, ഡൽഹിയിൽ പൊലീസുമായി തെരുവ് യുദ്ധം; മാർച്ച് ആസൂത്രണം ചെയ്തത് ഇങ്ങനെ

അതേസമയം മുത്തലാഖ് വിഷയത്തില്‍ കോടതി നടപടിയെ ബിജെപി സ്വീകരിക്കുകയായിരുന്നു. പക്ഷേ എന്തുകൊണ്ടാണ് അവര്‍ ശബരിമല വിധിയെ എതിര്‍ക്കുന്നതെന്നും സിദ്ധരാമയ്യ ചോദിക്കുന്നു. ഇത്തരം വിഷയങ്ങള്‍ ഉപയോഗിച്ച് ചിലര്‍ നടത്തുന്ന രാഷ്ട്രീയ പ്രചരണത്തിന്റെ ഭാഗമായി ഉണ്ടാകുന്ന പ്രശ്നങ്ങളെ കേന്ദ്രസര്‍ക്കാര്‍ അവഗണിക്കുകയാണെന്നും മുന്‍ മുഖ്യമന്ത്രി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ 19 ഇന മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് സർക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കുംഭമേളയിൽ 'വൈറലായ' ആ പെൺകുട്ടി എവിടെ? സുരക്ഷ വർദ്ധിപ്പിച്ച് ഹൈക്കോടതി; കാരണം അറിയാൻ വായിക്കാം
[masterslider id="10"]

Related posts