കര്‍ഷകര്‍ക്ക് കൈത്താങ്ങായി ബച്ചന്‍; 1398 പേരുടെ കടം അടച്ചു തീര്‍ത്തു

ലക്‌നൗ: ഉത്തര്‍പ്രദേശിലെ കര്‍ഷകര്‍ക്ക് ആശ്വാസമായി ബിഗ്ബി. കടക്കെണിയിയില്‍ കുടുങ്ങി ജീവിതം വഴിമുട്ടിയ സംസ്ഥാനത്തെ 1398 കര്‍ഷകരുടെ വായ്പ താന്‍ തിരിച്ചടച്ചാണ് അമിതാഭ് ബച്ചന്‍ ഇവര്‍ക്ക് കൈത്താങ്ങായത്. തന്റെ ബ്ലോഗിലൂടെ ബച്ചന്‍ തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. 4.05 കോടി രൂപയാണ് കര്‍ഷകരുടെ വായ്പായിനത്തില്‍ ബച്ചന്‍ തിരിച്ചടച്ചത്. ഇത് രണ്ടാം തവണയാണ് കര്‍ഷകര്‍ക്ക് ആശ്വാസവുമായി ബച്ചന്‍ വായ്പ തിരിച്ചടയ്ക്കുന്നത്.

  നീറ്റ് പുനഃപരീക്ഷയിൽ വ്യാപക ആശയക്കുഴപ്പം; പല കാരണങ്ങളാൽ വിദ്യാർത്ഥികൾക്ക് പ്രവേശനം നിഷേധിച്ചു

കര്‍ഷകരെ സഹായിക്കാന്‍ സിനിമാ താരങ്ങളും കോര്‍പ്പറേറ്റ് സ്ഥാപനങ്ങളും മുന്നിട്ടിറങ്ങണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ കൈത്താങ്ങ് കര്‍ഷകര്‍ക്ക് ഉണ്ടായിരിക്കുന്നത്. കര്‍ഷകരുടെ ഭാരങ്ങള്‍ക്ക് കൈത്താങ്ങ് നല്‍കണമെന്ന് തോന്നി. അതുനടപ്പാക്കാനയപ്പോള്‍ ഉള്ളില്‍ നിറഞ്ഞ സന്തോഷം പറഞ്ഞറിയിക്കാനാവില്ലെന്ന് ബച്ചന്‍ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കോക്രോച്ച് ജനതാ പാർട്ടി' സ്ഥാപകൻ അഭിജിത് ദീപ്കെ ബോസ്റ്റണിൽ നിന്ന് ഇന്ത്യയിലേക്ക് എത്തുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts