മാണ്ഡ്യയിൽ കാർ കണ്ടൈനർ ലോറിയുമായി കൂട്ടിയിടിച്ചു;മലയാളിയായ വ്യാപാരി മരിച്ചു.

ബെംഗളൂരു : ബെംഗളൂരു മൈസൂരു ദേശീയ പാതയിൽ കാർ ലോറിയുമായി കൂട്ടിയിടിച്ച് മലയാളി വ്യാപാരി മരിച്ചു.

മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയിലെ കൊണ്ടശ്ശൻ കോയമുട്ടിയുടെ മകൻ മുഹമദ് മുസ്തഫ (42) ആണ് മരിച്ചത്.ഒപ്പം ഉണ്ടായിരുന്ന രാമനാട്ടുകര സ്വദേശി സിദ്ദിഖി (22)ന് പരിക്കേറ്റു.

ഇന്നലെ രാവിലെ യായിരുന്നു അപകടം, കൊണ്ടോട്ടിയിൽ നിന്ന് മൈസൂരുവിലേക്ക് വരികയായിരുന്നു ഇവർ, മാണ്ഡ്യയിലെ മണ്ടോവി കോളേജിന് സമീപം കാർ നിയന്ത്രണം വിട്ട് ഡിവൈഡറിന് മുകളിലുടെ എതിർ ട്രാക്കിലേക്ക് പ്രവേശിക്കുകയായിരുന്നു. എതിർ ട്രാക്കിൽ വന്ന കണ്ടൈനർ ഇടിക്കുകയായിരുന്നു.

  ബിഡദി ടൗൺഷിപ്പ് പദ്ധതിക്കെതിരെ മരങ്ങൾ ആലിം​ഗനം ചെയ്ത് പ്രതിഷേധിച്ച് കർഷകർ

മൃതദേഹം മാണ്ഡ്യ മെഡിക്കൽ കോളേജിലെ പോസ്റ്റ് മോർട്ടത്തിന് ശേഷം കെ എം സി സി യുടെ സഹായത്തോടെ നാട്ടിലെത്തിച്ച് ഖബറടക്കി.

കൊണ്ടോട്ടിയിലെ ഡേ ഫ്രഷ് എക്സ്പോർട്ടേഴ്സ്, കോഴിക്കോട്ടെ ഫ്രൂട്ട് ട്രീ എന്നീ സ്ഥാപനങ്ങളുടെ ഉടമയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റോഡിൽ ചിതറി ലക്ഷങ്ങളുടെ ബിയർ; ഡ്രൈവറെ നോക്കാതെ മഴയത്തു കുപ്പികൾ 'പെറുക്കിയെടുക്കാൻ' പാഞ്ഞ് ജനങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ 'മാലിന്യമുക്ത കാമ്പയിന്' തുടക്കമിട്ട് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ
[masterslider id="10"]

Related posts