ബംഗളൂരു: പ്രതിഷേധത്തില്‍ മുങ്ങി കര്‍ണാടകയില്‍ ടിപ്പു ജയന്തി ആഘോഷം.
ടിപ്പു ജയന്തി ആഘോഷത്തിനെതിരെ സംസ്ഥാനത്ത് ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. ബിജെപിയും സംഘപരിവാര്‍ സംഘടനകളുമാണ് പ്രതിഷേധത്തിന് മുന്‍പന്തിയില്‍ നില്‍ക്കുന്നത്. പ്രതിഷേധത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ശക്തമായ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
പ്രതിഷേധത്തെത്തുടര്‍ന്ന് കുടക്, ശ്രീരംഗപട്ടണ, ചിത്രദുര്‍ഗ എന്നിവിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കുടകില്‍ ടിപ്പു ജയന്തി ഹോരാട്ട സമിതി ബന്ദിന് ആഹ്വാനം ചെയ്തിരുന്നു. ഇതേതുടര്‍ന്നു കുടകില്‍ ദ്രുതകര്‍മസേനയടക്കം വന്‍ പോലീസ് സന്നാഹത്തെയാണ് നിയോഗിച്ചിരിക്കുന്നത്.
അതേസമയം, ഈ ആഘോഷങ്ങള്‍ വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മാത്രമാണെന്നും ആഘോഷങ്ങളുടെ പേരില്‍ പൊതുജനങ്ങളുടെ പണം സര്‍ക്കാര്‍ അനാവശ്യമായി ചിലവഴിക്കുകയാണെന്നും ബിജെപി ജില്ലാ സെക്രട്ടറി സജ്ജല്‍ കൃഷ്ണൻ വാർത്താ ഏജൻസിയായ എഎന്‍ഐയോട് പറഞ്ഞു.
‘ടിപ്പു ജയന്തിയുടെ പേരിൽ സര്‍ക്കാര്‍ പൊതുപണം പാഴാക്കുന്നു. ടിപ്പു ഒരു യോദ്ധാവല്ല, അയാൾ നിരവധി ഹിന്ദുക്കളെ കൊന്നിരുന്നു. കൂടാതെ, ക്ഷേത്രങ്ങള്‍ ആക്രമിച്ചു. അങ്ങനെയൊരു വ്യക്തിയ്ക്ക് എന്തിനാണ് ഇത്ര മഹത്വം കല്‍പ്പിക്കേണ്ടത്? ഇത് വെറും വോട്ട് ബാങ്ക് രാഷ്ട്രീയമാണ്. കുടകിലെ എല്ലാവരും ഈ ആഘോഷങ്ങളെ എതിർക്കുകയാണ്’, അദ്ദേഹം പറഞ്ഞു.
എന്നാല്‍ ടിപ്പു ജയന്തി ആഘോഷം മുസ്ലീങ്ങളെ പ്രീതിപ്പെടുത്താനാണെന്നാണ് ബിജെപിയുടെ വാദം.
അതേസമയം ടിപ്പു ജയന്തി ആഘോഷത്തില്‍ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി പങ്കെടുക്കില്ല. കൂടാതെ, മൂന്ന് ദിവസത്തേക്ക് മുഖ്യമന്ത്രി ഔദ്യോഗിക പരിപാടികള്‍ റദ്ദാക്കിയിട്ടുണ്ട്.
കേരളത്തിന്റെ അതിര്‍ത്തികളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.