ബന്ധു ബലത്തില്‍ ഉള്ള ഉപതെരഞ്ഞെടുപ്പ്;എല്ലാ മണ്ഡലത്തിലും സ്ഥാനാര്‍ഥികള്‍ പ്രധാന നേതാക്കളുടെ ബന്ധുക്കള്‍;രാമനഗരയില്‍ മുഖ്യമന്ത്രിയുടെ ഭാര്യ,ശിവമോഗ്ഗയില്‍ രണ്ടു മുന്‍മുഖ്യമന്ത്രിമാരുടെ മക്കള്‍,ബെള്ളാരിയില്‍ ശ്രീരാമലുവിന്റെ സഹോദരി …

ബെംഗളൂരു: കർണാടകത്തിൽ മൂന്ന് ലോക്‌സഭാ മണ്ഡലങ്ങളിലേക്കും രണ്ട് നിയമസഭാ മണ്ഡലങ്ങളിലേക്കും ഉപതിരഞ്ഞെടുപ്പ് ഇന്ന് നടക്കുകയാണല്ലോ.സ്ഥാനാര്‍ഥി കളുടെ പട്ടിക പരോശോധിച്ചാല്‍ മനസ്സിലാകും പ്രത്യേകിച്ചു രാഷ്ട്രീയ പരിചയം അല്ല പ്രധാന രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഒക്കെ പരിഗണിച്ചിരിക്കുന്നത് എന്ന് ,പ്രധാന യോഗ്യത ബന്ധുത്വം തന്നെ.

ഈ പട്ടികയില്‍ ആദ്യം രാമനഗരയില്‍ നിന്ന് ജനവിധി തേടുന്ന രാധിക കുമാരസ്വാമിയാണ് മുഖ്യമന്ത്രിയുടെ ഭാര്യയാണ്,കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പു സമയത്ത് മുഖ്യമന്ത്രിയുടെ പിതാവും മുന്‍ പ്രധാനമന്ത്രിയുമായ ദേവഗൌഡ പറഞ്ഞത് ഇനി കൂടുതല്‍ പേര്‍ കുടുംബത്തില്‍ നിന്ന് മത്സരിക്കാന്‍ ഇല്ല എന്നാണ് എന്നാല്‍ അദ്ധേഹത്തിന്റെ മൂത്ത മകന്‍ എച് ഡി രേവണ്ണയോടൊപ്പം മരുമകളും ഇപ്പോള്‍ നിയമസഭയിലേക്ക് വരാന്‍ തയ്യാറെടുക്കുന്നു.

  ബെംഗളൂരുവില്‍നിന്നുളള ട്രെയിനില്‍ റീല്‍സ് ചിത്രീകരണം, രണ്ട് മലയാളി യുവാക്കള്‍ക്കെതിരെ കേസ്

ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ ബി.എസ്. യെദ്യൂരപ്പയുടെ മകൻ ബി.വൈ. രാഘവേന്ദ്രയാണ് ശിവമോഗയിൽ ബി.ജെ.പി. സ്ഥാനാർഥി.മുന്‍ മുഖ്യമന്ത്രി ബംഗാരപ്പയുടെ മകന്‍ മധു ബംഗാരപ്പയാണ് ജനതാദൾ (എസ്) സ്ഥാനാർഥി.

തീര്‍ന്നില്ല,ബി.ജെ.പി.യുടെ സിറ്റിങ് സീറ്റായ ബല്ലാരി ലോക്‌സഭാ മണ്ഡലത്തിൽ വി.എസ്. ഉഗ്രപ്പയാണ് കോൺഗ്രസ് സ്ഥാനാർഥി. ബി. ശ്രീരാമുലു എം.എൽ.എ.യുടെ സഹോദരി ജെ. ശാന്തയാണ് ബി.ജെ.പി.ക്കുവേണ്ടി രംഗത്ത്.

  ഐപിഎൽ 2026 ഷെഡ്യൂൾ പുറത്ത്: ഉദ്ഘാടന മത്സരം ബെംഗളൂരുവിൽ; ആർസിബി - എസ്ആർഎച്ച് പോരാട്ടത്തോടെ തുടക്കം

ജാംഖണ്ഡിയിൽ കോൺഗ്രസ് എം.എൽ.എ.യായിരുന്ന സിദ്ധുന്യാമഗൗഡ വാഹനാപകടത്തിൽ മരിച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ്. മകൻ ആനന്ദ് ന്യാമഗൗഡയാണ് കോൺഗ്രസ് സ്ഥാനാർഥി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആറന്മുളയെ വീണ്ടെടുക്കാനുള്ള തെരഞ്ഞെടുപ്പാണിത്: അബിൻ വർക്കി
[masterslider id="10"]

Related posts

Click Here to Follow Us