ഹസീന്‍ ജഹാന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യ ഹസീന്‍ ജഹാന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു.

ചൊവ്വാഴ്ചയാണ് ഇവര്‍ ഔദ്യോഗികമായി കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്നത്. മുംബൈ കോണ്‍ഗ്രസ് സമിതി അദ്ധ്യക്ഷന്‍ സഞ്ജയ് നിരൂപത്തിന്‍റെ സാന്നിധ്യത്തിലായിരുന്നു ഹസിന്‍റെ രാഷ്ട്രീയ പ്രവേശനം. മുംബൈ പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റിയുടെ ട്വിറ്റര്‍ പേജില്‍ ഹസീന്‍ ജഹാനെ പാര്‍ട്ടിയിലേക്ക് സ്വീകരിക്കുന്നതിന്‍റെ ചിത്രങ്ങള്‍ അദ്ധ്യക്ഷന്‍ സഞ്ജയ് നിരുപം പോസ്റ്റ് ചെയ്തിട്ടുണ്ട്.

  സര്‍വീസിലുള്ളവര്‍ക്കും വിരമിച്ചവര്‍ക്കും വെവ്വേറെ ക്ഷാമബത്ത; ഉത്തരവ് റദ്ദാക്കി സുപ്രീംകോടതി

ഹസീന്‍ ജഹാന്‍റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് മുന്‍പ് വാര്‍ത്തകള്‍ ഒന്നും തന്നെ പുറത്തു വന്നിരുന്നില്ല എങ്കിലും മുഹമ്മദ് ഷമിക്കെതിരേ നടത്തിയ ഗുരുതര ആരോപണങ്ങള്‍ അവരെ വാര്‍ത്തകളില്‍ ഇടം നേടാന്‍ സഹായിച്ചിരുന്നു.

മോഡലിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ഹസീന്‍ ഷമിയുമായി വേര്‍പിരിഞ്ഞാണ് ജീവിക്കുന്നത്. മാനസിക, ശാരീരിക പീഡനം ആരോപിച്ച് ഏപ്രിലില്‍ ഹസീന്‍ ഷമിക്കെതിരെ പരാതി നല്‍കിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അറിഞ്ഞോ വാട്‌സ്ആപ്പ് വെബിൽ എത്തിയ പുതിയ മാറ്റങ്ങള്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രാജിനെയും രുക്മിണിയെയും അൺഫോളോ ചെയ്ത് ഋഷഭ് ഷെട്ടി; കന്നഡ സിനിമാലോകത്ത് അഭ്യൂഹങ്ങൾ ശക്തം
[masterslider id="10"]

Related posts

Click Here to Follow Us