പൂജ അവധിക്ക് 15 സ്പെഷ്യല്‍ സര്‍വീസുകളുമായി കർണാടക ആർ.ടി.സി.ക്ക് ;ഒന്നും മിണ്ടാതെ കേരള ആര്‍ടിസി.

ബെംഗളൂരു:പൂജ അവധിയോടനുബന്ധിച്ച് കർണാടക ആർ.ടി.സി. പ്രത്യേക ബസുകളുടെ എണ്ണം 15 ആയി ഉയർത്തി. പുതുതായി കാസർകോട്ടേക്കും കണ്ണൂരിലേക്കും പ്രത്യേക ബസുകൾ പ്രഖ്യാപിച്ചു. യാത്രാത്തിരക്ക് കൂടുതലുള്ള ഒക്ടോബർ 17-നാണ് സർവീസ് നടത്തുക. ഈ ബസുകളിലേക്കുള്ള റിസർവേഷൻ ആരംഭിച്ചു. ബുധനാഴ്ച കൂടുതൽ ബസുകൾ പ്രഖ്യാപിക്കുമെന്ന് കർണാടക ആർ.ടി.സി. അധികൃതർ അറിയിച്ചു. അതേസമയം, പ്രത്യേക ബസുകളുടെ കാര്യത്തിൽ കേരള ആർ.ടി.സി. മൗനം തുടരുകയാണ്. അവധിക്ക് രണ്ടാഴ്ചമുമ്പെങ്കിലും പ്രത്യേക ബസുകൾ പ്രഖ്യാപിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

  ഇന്ന് കർണാടക ബന്ദ്; എന്തിനെ എല്ലാം ബാധിക്കുമെന്ന് അറിയാം വായിക്കൂ

പുതിയ ബസ് സർവീസുകൾ ഇവയാണ്:

ഒക്ടോബർ 17-ന് രാത്രി

9.20: ബെംഗളൂരു-കോഴിക്കോട് (ഐരാവത് ക്ലബ്ബ് ക്ലാസ്, ഹൊസൂർ വഴി),

9.20: ബെംഗളൂരു – കോഴിക്കോട് (രാജഹംസ എക്സിക്യുട്ടീവ്, മൈസൂരു വഴി),

9.20: ബെംഗളൂരു -കണ്ണൂർ (രാജഹംസ എക്സിക്യുട്ടീവ്),

9.45: ബെംഗളൂരു – കാസർകോട് (ഐരാവത് ക്ലബ്ബ് ക്ലാസ്, ഹാസൻ വഴി).

  ഓണം യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് സർപ്രൈസ് പ്രഖ്യാപനവുമായി കർണാടക ആർടിസി

 ksrtc.in എന്നാ വെബ്‌ സൈറ്റില്‍ നിന്ന് ടിക്കെറ്റുകള്‍ റിസേര്‍വ് ചെയ്യാം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കോൺക്രീറ്റ് റോഡുകൾ ഇനി മിനിറ്റുകൾക്കുള്ളിൽ ഉണങ്ങും! ജിബിഎയുടെ പുതിയ 'മാജിക്' വിദ്യ
[masterslider id="10"]

Related posts