ബെംഗളൂരു മലയാളികൾക്ക് തച്ചങ്കരിയുടെ ഓണ സമ്മാനം;മാവേലി സ്പെഷൽ സർവീസുകൾ ആദ്യമായി ഉദ്യാനനഗരിയിലേക്ക്;ദിവസവും 24 ഓളം സർവ്വീസുകൾ.

ബെംഗളൂരു : മാവേലി സ്പെഷൽ സർവീസുകൾ അതിർത്തി കടന്ന് ഉദ്യാന നഗരത്തിലേക്ക്, ഓണക്കാലത്ത് നഗരത്തിലെ മലയാളികളുടെ യാത്രാ ദുരിതത്തിന് പരിഹാരമായി ബെംഗളൂരുവിൽ നിന്ന് എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട് ,പയന്നൂർ ,കണ്ണൂർ ഭാഗങ്ങളിലേക്കാണ് മാവേലി എക്സ്പ്രെസ് അനുവദിച്ചത്.

ആഗസ്റ്റ് 17 മുതൽ അടുത്ത മാസം 3 വരെയാണ് ഇവ സർവ്വീസ് നടത്തുക ,തിരക്കിനനുസരിച്ച് ദിവസവും 24 ന് സർവീസുകൾ വരെ ഉണ്ടാകും. ഇവയുടെ ടിക്കറ്റുകൾ തീർന്നാൽ കൂടുതൽ സർവീസുകൾ പ്രഖ്യാപിക്കും.

  സാബു എം ജേക്കബിനെതിരെ വിമർശനവുമായി സോഹൻ സീനുലാല്‍

ബെംഗളൂരു മലയാളികളെ സ്വകാര്യബസുകളുടെ കൊള്ളയിൽ നിന്ന് രക്ഷിക്കുക എന്നതാണ് ആദ്യമായി ബെംഗളൂരുവിലെക്ക് എത്തുന്ന മാവേലിയുടെ ലക്ഷ്യം. എറണാകുളം -ചെന്നൈ, തൃശൂർ – പൊള്ളാച്ചി, പാലക്കാട് -കോയമ്പത്തൂർ റൂട്ടിലും കേരളത്തിലെ മറ്റ് സ്ഥലങ്ങളെ ബന്ധപ്പെടുത്തിയും മാവേലി സർവീസ് നടത്തും എന്ന് കെ എസ് ആർ ടി സി എംഡി ടോമിൻ തച്ചങ്കരി അറിയിച്ചു.

  ബെംഗളൂരുവിൽ 'സോംബി ഡ്രഗ്' പരിഭ്രാന്തി; വ്യാജ വീഡിയോ പ്രചരിപ്പിച്ച യുവാവ് പിടിയിൽ

മാവേലി സർവ്വീസുകളുടെ നടത്തിപ്പ് സംബന്ധിച്ച് കർണാടക ആർ ടി സി അധികൃതരുമായി ചർച്ചക്കെത്തിയതായിരുന്നു തച്ചങ്കരി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുഖ്യമന്ത്രി പിണറായി വിജയൻ ആഡംബര ജീവിതം നയിക്കുന്ന ആള്; ട്വന്റി-ട്വന്റി അദ്ധ്യക്ഷൻ സാബു എം ജേക്കബ്
[masterslider id="10"]

Related posts

Click Here to Follow Us