ഇടറോഡിലൂടെ ഇനി മിനി ബസ്; കണ്ടക്ടര്‍ ഇല്ല! 4 മെട്രോ സ്റ്റേഷനുകളില്‍ നിന്ന് സർവ്വീസ്; അറിയാൻ വായിക്കാം

ബെംഗളുരു: നഗരത്തില്‍ വലിയ ബസുകള്‍ക്കു സഞ്ചരി ക്കാനാകാത്ത ഇടറോഡുകളും ജനവാസകേന്ദ്രങ്ങളും ലക്ഷ്യമിട്ടു ബാംഗ്ലൂര്‍ മെട്രോ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ (ബിഎംടിസി) കു ടുതല്‍ മിനി ബസുകള്‍ ഇറക്കുന്നു. നിലവില്‍ ബാനസവാടി റെയില്‍വേ സ്റ്റേഷന്‍ ഉള്‍പ്പെടെ പല പ്രധാന സ്ഥലങ്ങളിലേക്കുമുള്ള റോഡുകള്‍ ഇടുങ്ങിയതായതിനാല്‍ വലിയ ബസുകള്‍ക്കു പോകാനാകുന്നില്ല.

7 മീറ്റര്‍ നീളമുള്ള കൂടുതല്‍ ബസുകള്‍ ഇറക്കി പ്രശ്‌നം പരിഹരിക്കുകയാണു ലക്ഷ്യം. മെട്രോ സ്റ്റേഷനുകളില്‍ നിന്നു വിവിധ സ്ഥലങ്ങളിലേക്കുള്ള ഫീഡര്‍ സര്‍വീസിനായും മിനി ബസുകളെ ആയിരിക്കും കൂടുതല്‍ ഉപയോഗിക്കുക.
മിനി ബസുകള്‍ ഉള്‍പ്പെടെ 200 പുതിയ ബസുകള്‍ വാങ്ങാന്‍
സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. ഒരു വാതില്‍ മാത്രമേ ഈ ബസുകള്‍ക്ക് ഉണ്ടാകൂ. ഡയറക്ടറേറ്റ് ഓഫ് അര്‍ബന്‍ ലാന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് (ഡിയുഎല്‍ടി) വരും ദിവസങ്ങളില്‍ ബസുകളുടെ റൂട്ടുകള്‍ തയാറാക്കും. നിലവിലുള്ള മിനി ബസുക ളില്‍ അധികവും ഫീഡര്‍ സര്‍വീ സിനാണ് ഉപയോഗിക്കുന്നത്.

കണ്ടക്ടര്‍ വേണ്ട!
പുതിയതായി ഇറക്കുന്ന മിനി ബസുകള്‍ കണ്ടക്ടര്‍ രഹിതമാക്കാന്‍ കോര്‍പറേഷന്‍ ആലോചിക്കുന്നുണ്ട്. യാത്രക്കാര്‍ക്കു മൊബൈല്‍ ഫോണ്‍, കോണ്‍ടാക്ട് ലെസ് കാര്‍ഡുകള്‍ തുടങ്ങിയവ വഴി ടിക്കറ്റ് തുക അടയ്ക്കാന്‍ ഓട്ടമാറ്റിക് ഫെയര്‍ കലക്ഷന്‍ ഉപകരണങ്ങള്‍ ബസിന്റെ പ്രവേശന കവാടത്തില്‍ സ്ഥാപിക്കുന്നതു പരിഗണിച്ചു വരികയാണ്. 1990കളില്‍ ബിഎംടിസിയുടെ പുഷ്പക്, ജനപ്രിയ വാഹിനി സര്‍വീസുകള്‍ കണ്ടക്ടര്‍ ഇല്ലാതെ കുറച്ചുനാള്‍ പ്രവര്‍ത്തിച്ചെങ്കിലും വിജയിക്കാത്തതിനെ തുടര്‍ന്നു പിന്‍വലിച്ചിരുന്നു.

പിങ്ക് ലൈന്‍: 4 സ്റ്റേഷനുകളില്‍ നിന്ന് ഫീഡര്‍

ഉദ്ഘാടനത്തിനൊരുങ്ങുന്ന നമ്മ മെട്രോ പിങ്ക് ലൈനിലെ (കലേന അഗ്രഹാര – താവരക്കെരെ) 4 സ്റ്റേഷനു കളില്‍ നിന്നു ഫീഡര്‍ സര്‍വീസ് ആരംഭിക്കാന്‍ ബിഎംടിസി ഒരുങ്ങുന്നു. ഹുളിമാവ്, താവരക്കെരെ, ജയദേവ ഹോസ്പിറ്റല്‍, ജെപി നഗര്‍ ഫോര്‍ത്ത് ഫേസ് എന്നിവിടങ്ങളില്‍ നിന്നാകും ഫീഡര്‍ ബസ് ഉണ്ടാവുക. 10 മിനിറ്റ് ഇടവേളകളില്‍ സര്‍വീസ് നടത്താനാണ് ആലോചിക്കുന്നത്. നിലവില്‍ നമ്മ മെട്രോയുടെ 54 സ്റ്റേഷനുകളില്‍ നിന്നായി 71 ഫീഡര്‍ ബസ് സര്‍വീസുകള്‍ ബിഎംടിസി നടത്തുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts