വളർത്തുനായയുടെ ആക്രമണത്തിൽ പതിനാലുകാരന് ഗുരുതര പരിക്ക്

ബെംഗളൂരു:  നെലമംഗല താലൂക്കിലെ ദോബ്സ്പേട്ടിന് സമീപം സോംപുരയിൽ വളർത്തുനായയുടെ ആക്രമണത്തിൽ പതിനാലുകാരന് ഗുരുതര പരിക്കേറ്റു. യാദ്ഗീർ സ്വദേശിയായ അമരേഷ് ഹടപദിന്റെ മകനും ഏഴാം ക്ലാസ് വിദ്യാർത്ഥിയുമായ അക്ഷയ് ആണ് പരിക്കേറ്റ് ചികിത്സയിലുള്ളത്. തുമാകുരു സർക്കാർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടി അപകടനില തരണം ചെയ്തിട്ടുണ്ട്.

ഒക്ടോബർ 8-ന് വൈകിട്ട് 6.30ഓടെ വീടിനു മുന്നിൽ കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് സംഭവം. ഗജേന്ദ്ര എന്നയാളുടെ ഉടമസ്ഥതയിലുള്ള നായ അക്ഷയെ ആക്രമിക്കുകയായിരുന്നു. കുട്ടിയുടെ ഇടത് കൈ, കൈത്തണ്ട, നെഞ്ച് തുടങ്ങി ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഗുരുതരമായി കടിയേറ്റിട്ടുണ്ട്.

നായയുടെ ഉടമയുടെ ഭാഗത്തുനിന്നും ഗുരുതരമായ അശ്രദ്ധയുണ്ടായതായി കുട്ടിയുടെ പിതാവ് ആരോപിച്ചു. ഈ നായ ഇതിനുമുമ്പും മൂന്നോ നാലോ പേരെ ആക്രമിച്ചിട്ടുണ്ടെന്നും എന്നാൽ നാട്ടുകാരുടെ തുടർച്ചയായ അഭ്യർത്ഥനകൾ അവഗണിച്ച് ഉടമ യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബിഹാറിൽ നിന്നുള്ള ഒരു പെൺകുട്ടിയെ നായ ആക്രമിച്ചപ്പോഴും താൻ ഇടപെട്ടിരുന്നു. നായയെ അവിടെനിന്ന് മാറ്റാൻ ആവശ്യപ്പെട്ടിട്ടും ഉടമ തയ്യാറായില്ല. മാത്രമല്ല, സംഭവത്തിന് ശേഷം നായയുടെ ഉടമയുടെ കുടുംബം കുട്ടിയുടെ ആരോഗ്യസ്ഥിതി തിരക്കാൻ പോലും തയ്യാറായില്ലെന്നും പിതാവ് കൂട്ടിച്ചേർത്തു.

സംഭവത്തിൽ ദോബ്സ്പേട്ട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts