എസ്.ഐ.ആർ ഇരകൾക്ക് നീതി തേടി ബെംഗളൂരുവിൽ പീപ്പിൾസ് ട്രിബ്യൂണൽ ഇന്ന്; പ്രകാശ് രാജും ധ്രുവ് റാഠിയും പങ്കെടുക്കും

ബെംഗളൂരു: സ്പെഷ്യൽ ഇൻവെസ്റ്റ്‌മെന്റ് റീജിയൺ (എസ്.ഐ.ആർ) പദ്ധതി ബാധിച്ചവർക്കായി ബെംഗളൂരുവിലെ ഫ്രീഡം പാർക്കിൽ ഇന്ന് ജനകീയ ട്രൈബ്യൂണൽ സംഘടിപ്പിക്കുന്നു. രാവിലെ 10.30-ന് പരിപാടികൾക്ക് തുടക്കമാകും. കർണാടകയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള എസ്.ഐ.ആർ ഇരകൾ ട്രൈബ്യൂണലിൽ പങ്കെടുക്കുമെന്ന് പ്രമുഖ നടനും സാമൂഹിക പ്രവർത്തകനുമായ പ്രകാശ് രാജ് അറിയിച്ചു.

പ്രമുഖ ഡിജിറ്റൽ കണ്ടന്റ് ക്രിയേറ്റർ ധ്രുവ് രാഠി, അഭിജീത് ദിപ്കെ തുടങ്ങിയ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതി മൂലം ദുരിതമനുഭവിക്കുന്നവരുടെ പരാതികളും പ്രശ്നങ്ങളും നേരിട്ട് കേൾക്കുന്നതിനും അവർക്ക് പിന്തുണ പ്രഖ്യാപിക്കുന്നതിനുമായാണ് ജനകീയ ട്രൈബ്യൂണൽ സംഘടിപ്പിച്ചിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts