പി.ജി കേന്ദ്രങ്ങളിൽ കവർച്ച നടത്തുന്ന തമിഴ്നാട് സ്വദേശി ബെംഗളൂരുവിൽ പിടിയിൽ; 3.3 ലക്ഷത്തിന്റെ തൊണ്ടിമുതലുകൾ പിടിച്ചെടുത്തു

ബെംഗളൂരു: പേയിംഗ് ഗസ്റ്റ് (പി.ജി) താമസകേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് തുടർച്ചയായി മോഷണം നടത്തിവന്ന 20-കാരനെ മടിവാള പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശിയായ ഹരിഹരനാണ് പിടിയിലായത്. ഇയാളിൽ നിന്ന് മൂന്ന് ലാപ്‌ടോപ്പുകൾ, നാല് മൊബൈൽ ഫോണുകൾ, ഒരു ഇരുചക്രവാഹനം എന്നിവയുൾപ്പെടെ ഏകദേശം 3.3 ലക്ഷം രൂപ വിലമതിക്കുന്ന സാധനങ്ങൾ പോലീസ് വീണ്ടെടുത്തു.

സെപ്റ്റംബർ 17-ന് പുലർച്ചെ 3-നും 7.30-നും ഇടയിൽ മടിവാളയിലെയും സമീപത്തെയും പി.ജി മുറികളിൽ നിന്ന് അഞ്ച് ലാപ്‌ടോപ്പുകളും ഒരു മൊബൈൽ ഫോണും മോഷണം പോയതായി താമസക്കാരൻ നൽകിയ പരാതിയിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. തുടർന്ന് നടത്തിയ തിരച്ചിലിൽ സെപ്റ്റംബർ 22-ന് ബൊമ്മസന്ദ്ര ബസ് സ്റ്റാൻഡിന് സമീപത്തുവെച്ചാണ് ഹരിഹരൻ പിടിയിലാകുന്നത്. ചോദ്യം ചെയ്യലിൽ, മോഷ്ടിച്ച ഇലക്ട്രോണിക് സാധനങ്ങളും ഇരുചക്രവാഹനവും ബി.ടി.എം ലേഔട്ടിലെ ഡോളർസ് സ്കീം കോളനിക്ക് സമീപമുള്ള ഡ്രെയിനേജിനടുത്ത് ഒളിപ്പിച്ചിരിക്കുകയാണെന്ന് പ്രതി വെളിപ്പെടുത്തി.

രാത്രികാലങ്ങളിൽ പൂട്ടിയിടാത്ത പി.ജി മുറികളിൽ അതിക്രമിച്ച് കയറിയാണ് ഇയാൾ മോഷണം നടത്തിയിരുന്നത്. മോഷ്ടിക്കുന്ന സാധനങ്ങൾ പിന്നീട് തമിഴ്‌നാട്ടിലെത്തിച്ച് വിൽക്കുകയായിരുന്നു രീതി. ഇയാളെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. പ്രതിയുടെ അറസ്റ്റോടെ മടിവാള, ജിഗണി പോലീസ് സ്റ്റേഷനതിർത്തികളിലെ മൂന്ന് മോഷണക്കേസുകൾക്ക് പരിഹാരമായി. മുൻപ് മൈക്കോ ലേഔട്ട്, ഗോവിന്ദപുര പോലീസ് സ്റ്റേഷൻ അതിർത്തികളിലും സമാനമായ കേസുകളിൽ ഇയാൾ ഉൾപ്പെട്ടിരുന്നതായി പോലീസ് വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts