ചാമുണ്ഡി ദേവിയെ ദർശിച്ച് സൂപ്പർസ്റ്റാർ രജനീകാന്ത്; സർപ്രൈസ് സന്ദർശനത്തിൽ ആവേശത്തോടെ ഭക്തർ

ബംഗളുരു: മുൻകൂട്ടി അറിയിപ്പുകളൊന്നുമില്ലാതെ സൂപ്പർസ്റ്റാർ രജനീകാന്ത് ചാമുണ്ഡി ഹിൽസിലെത്തി ചാമുണ്ഡേശ്വരി ദേവിയെ ദർശിച്ചു. ബുധനാഴ്ച രാവിലെയാണ് താരം ക്ഷേത്രത്തിൽ പ്രത്യേക പ്രാർത്ഥനകൾ നടത്തിയത്.

ദേവീദർശനത്തിന് പുറമെ ക്ഷേത്ര വളപ്പിലെ വിനായകനെയും ഹനുമാനെയും വന്ദിച്ചാണ് അദ്ദേഹം മടങ്ങിയത്. ക്ഷേത്രത്തിന് പുറത്തെത്തിയ രജനീകാന്ത് തടഞ്ഞുകൂടിയ ആരാധകർക്ക് നേരെ കൈവീശി അഭിവാദ്യം ചെയ്തു. സൂപ്പർസ്റ്റാറിന്റെ അപ്രതീക്ഷിത വരവ് കണ്ട് ആവേശത്തിലായ ഭക്തർ ഈ ദൃശ്യങ്ങൾ മൊബൈൽ ഫോണുകളിൽ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.

ക്ഷേത്രത്തിലെത്തിയ രജനീകാന്തിനെ ചാമുണ്ഡി ഹിൽസിന്റെ പാരമ്പര്യമനുസരിച്ച് പരമ്പരാഗത ഷാളും മാലയും അണിയിച്ച് ഭാരവാഹികളും പുരോഹിതന്മാരും ചേർന്ന് ആദരിച്ചു. പ്രാർത്ഥനകൾക്ക് ശേഷം അദ്ദേഹം ക്ഷേത്രത്തിലെ എല്ലാ പുരോഹിതന്മാരോടും തികച്ചും സൗഹാർദ്ദപരമായി സംസാരിക്കുകയും വിശേഷങ്ങൾ പങ്കുവെക്കുകയും ചെയ്തു.

ചില പുരോഹിതന്മാർ അദ്ദേഹത്തോടൊപ്പം ചിത്രങ്ങൾ പകർത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts