ജസ്‌നയെ കണ്ടെത്താന്‍ അന്വേഷണസംഘം വീണ്ടും കര്‍ണാടകയില്‍

റാന്നി: ജസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം വീണ്ടും കര്‍ണാടകത്തിലെത്തി. സൈബര്‍ വിദഗ്ധര്‍ പരിശോധിച്ച ഫോണ്‍ കോളുകളില്‍ ചിലത് കര്‍ണാടകത്തില്‍ നിന്നുള്ളതാണെന്ന് കണ്ടെത്തിയതാണ് അന്വേഷണ സംഘത്തെ വീണ്ടും കര്‍ണാടകയില്‍ എത്തിക്കാന്‍ കാരണം.

ജസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പൊലീസ് ലക്ഷത്തിലധികം കോളുകള്‍ ശേഖരിച്ചിരുന്നു. സൈബര്‍ വിദഗ്ധര്‍ അവ പരിശോധിച്ചു വരികയാണ്. 6,000 കോളുകള്‍ അവര്‍ വിശദമായി പരിശോധിച്ചിരുന്നു. ജസ്‌നയ്ക്ക് രണ്ടു മൊബൈല്‍ ഫോണുകളും നമ്പരുകളുമുള്ളതായി പറയുന്നുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല.

  അയൽസംസ്ഥാനത്ത് കോവിഡ് മരണം വർദ്ധിക്കുന്നു; അതിർത്തികളിൽ കർശന പൂട്ട് വീഴുമോ? കർണാടകത്തിൽ അതീവ ജാഗ്രത!

കര്‍ണാടകയുടെ ചില ഭാഗങ്ങളില്‍ ജസ്‌നയുടെ സാദൃശ്യമുള്ള പെണ്‍കുട്ടിയെ കണ്ടതായി മുന്‍പ് തിരുവല്ല ഡിവൈഎസ്പിക്ക് സന്ദേശം ലഭിച്ചിരുന്നു. അവിടങ്ങളില്‍ പൊലീസെത്തി അന്വേഷണം നടത്തിയതാണ്. സംശയമുള്ള രണ്ടിടങ്ങളിലെ അന്വേഷണത്തിനാണ് പൊലീസ് സംഘം ഇപ്പോള്‍ പോയിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബോബി ചെമ്മണ്ണൂറിനെതിരെ നടി ഹണി റോസ് നൽകിയ പരാതിയിൽ തീർപ്പ്; അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts