പതിവ് തെറ്റിക്കാതെ റിലീസിന് തൊട്ടുമുമ്പ് ക്ഷേത്രമുറ്റത്ത്; ധർമ്മസ്ഥലയിൽ ദർശനത്തിനെത്തി യാഷ്

കന്നഡ സൂപ്പർതാരം യാഷ് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം ‘ടോക്സിക്’ നാളെ ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യാനിരിക്കെ താരം ധർമ്മസ്ഥലയിൽ ദർശനം നടത്തി. തന്റെ പുതിയ സിനിമകൾ തിയറ്ററുകളിലെത്തുന്നതിന് തൊട്ടുമുമ്പ് ധർമ്മസ്ഥല ക്ഷേത്രദർശനം നടത്തുന്ന പതിവ് യാഷ് ഇത്തവണയും തെറ്റിച്ചില്ല.

ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ‘ടോക്സിക്’ ഏറെ പ്രതീക്ഷയോടെയാണ് സിനിമാലോകവും ആരാധകരും കാത്തിരിക്കുന്നത്. നയൻതാര, കിയാര അദ്വാനി, ഹുമ ഖുറേഷി, രുക്മിണി വസന്ത്, താര സുതാരിയ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ യാഷിനൊപ്പം പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

  ഐടി നഗരത്തെ വിറപ്പിച്ച് വൻ ലഹരിവേട്ട; മലയാളികൾ ഉൾപ്പെടെ 39 പേർ പിടിയിൽ, പിടിച്ചെടുത്തത് 55.80 കോടിയുടെ ലഹരിമരുന്ന്

ചിത്രത്തിന്റെ വമ്പൻ ക്യാൻവാസും യാഷിന്റെ ജനപ്രീതിയും മാത്രമല്ല, സിനിമയിലെ ചില ഉള്ളടക്കങ്ങളും കഴിഞ്ഞ ദിവസങ്ങളിൽ വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു. ചിത്രത്തിലെ ചില തീവ്രവും വ്യക്തിപരവുമായ രംഗങ്ങളും സ്ത്രീ കഥാപാത്രങ്ങളുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട സംഭാഷണങ്ങളും സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.

എന്നാൽ, ഈ ചർച്ചകൾക്കിടയിലും സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (CBFC) ചിത്രത്തിന് അനുമതി നൽകി. യാതൊരുവിധ കട്ടുകളുമില്ലാതെ ‘എ’ (A) സർട്ടിഫിക്കറ്റോടെയാണ് ചിത്രം തിയറ്ററുകളിലേക്ക് എത്തുന്നത്.

  വേദനകൾ അതിജീവിച്ച് ശ്രുതി പുതിയ ജീവിതത്തിലേക്ക്; ആശംസകളുമായി കേരളക്കര

അതേസമയം, ചിത്രത്തിന്റെ മുൻകൂട്ടിയുള്ള ടിക്കറ്റ് ബുക്കിംഗിന് വൻ പ്രതികരണമാണ് രാജ്യത്തുടനീളം ലഭിക്കുന്നത്. പ്രത്യേകിച്ച് കന്നഡ, ഹിന്ദി പതിപ്പുകളുടെ ടിക്കറ്റുകൾക്ക് വൻ ഡിമാൻഡാണ് അനുഭവപ്പെടുന്നത്. വലിയൊരു ഹിറ്റ് പ്രതീക്ഷിക്കുന്ന ചിത്രത്തിന്റെ ആദ്യദിന കളക്ഷൻ റെക്കോർഡുകൾ ഭേദിക്കുമെന്നാണ് സിനിമാ മേഖലയിലുള്ളവരുടെ വിലയിരുത്തൽ. റിലീസിന് തൊട്ടുമുമ്പുള്ള യാഷിന്റെ ധർമ്മസ്ഥല സന്ദർശനം കൂടിയായതോടെ ആരാധകരുടെ ആവേശം ഇരട്ടിയായിരിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മെട്രോ നിർമാണത്തിനിടെ റോഡിലേക്ക് ഇരുമ്പ് ഷീറ്റ് വീണു; ബെംഗളൂരുവിൽ കാറുകാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
[masterslider id="10"]

Related posts