ഐടി ജീവനക്കാരന്റെ ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന പരാതിയെത്തുടർന്നു ബെംഗളൂരു റൂറൽ എസ്പി ഭീമാശങ്കർ എസ്.ഗൂൾഡിനു സ്ഥലംമാറ്റം.

ബെംഗളൂരു : ഐടി ജീവനക്കാരന്റെ ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന പരാതിയെത്തുടർന്നു ബെംഗളൂരു റൂറൽ എസ്പി ഭീമാശങ്കർ എസ്.ഗൂൾഡിനു സ്ഥലംമാറ്റം. തന്റെ ഭാര്യയും എസ്പിയും തമ്മിൽ അവിഹിത ബന്ധമുണ്ടെന്നാരോപിച്ചു ദാവനഗെരെ സ്വദേശിയാണു കോറമംഗല പൊലീസിൽ പരാതി നൽകിയത്. ഇതിനു തെളിവായി വിഡിയോ ദൃശ്യങ്ങളും പുറത്തുവിട്ടിരുന്നു. ആരോപണങ്ങൾ ഭീമാശങ്കർ നിഷേധിച്ചു.

  കുടിവെള്ളമില്ല, ശുചിമുറികളില്ല; ബെംഗളൂരുവിലെ വനിതാ ഗിഗ് തൊഴിലാളികൾ ദുരിതത്തിൽ

എന്നാൽ സ്ത്രീക്കൊപ്പമുള്ള അശ്ലീല വിഡിയോ പ്രചരിച്ചതു പൊലീസ് സേനയ്ക്കാകെ നാണക്കേടായെന്ന വിലയിരുത്തലിനെ തുടർന്നാണു സർക്കാർ ഭീമാശങ്കറിനെ സ്ഥലംമാറ്റിയത്. പുതിയ ചുമതല നൽകിയിട്ടില്ല. സംഭവത്തിൽ ആഭ്യന്തരവകുപ്പിന്റെകൂടി ചുമതലയുള്ള ഉപമുഖ്യമന്ത്രി ജി.പരമേശ്വര ഡിജിപിയോടു റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഭീമാശങ്കറിനു പകരം ട്രാഫിക് ഡിസിപി (വെസ്റ്റ്) ടി.പി.ശിവകുമാറിനെ റൂറൽ എസ്പിയായി നിയമിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കർണാടകയിൽ ആരോഗ്യസേവനം സ്തംഭിച്ചേക്കും; നാളെ മുതൽ സർക്കാർ ഡോക്ടർമാർ അനിശ്ചിതകാല സമരത്തിലേക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us