ആളുകൾ ഇപ്പോൾ കൂടുതൽ തിരയുന്നത് ബെംഗളൂരു ഗൂഗിളിൽ ജോലി കിട്ടാൻ എന്ത് ചെയ്യണം എന്ന്!! നെറ്റിസൺമാരുടെ ഉറക്കം കെടുത്തിയ ആ മാമ്പഴ വീഡിയോ

ബെംഗളൂരു ഗൂഗിൾ ഓഫീസിലെ ‘മാമ്പഴ ഉത്സവം’ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു

ബെംഗളൂരു : സാങ്കേതികവിദ്യയിലെ മികവിനൊപ്പം ജീവനക്കാർക്ക് നൽകുന്ന ആഡംബര സൗകര്യങ്ങളുടെ പേരിലും ശ്രദ്ധേയരായ ഗൂഗിളിന്റെ ഓഫീസിൽ നടന്ന ഒരു സവിശേഷമായ ‘മാമ്പഴ ഉത്സവം’ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഓഫീസിലെ ഒരു വനിതാ ജീവനക്കാരി തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച മാമ്പഴ ഉത്സവത്തിന്റെ മനോഹരമായ ദൃശ്യങ്ങളാണ് ഇന്റർനെറ്റ് ലോകത്ത് വലിയ കോളിളക്കം സൃഷ്ടിച്ചിരിക്കുന്നത്.

മാമ്പഴ വിഭവങ്ങൾ ആസ്വദിക്കാനായി വൈകുന്നേരം ഓഫീസിലെത്തിയ ജീവനക്കാരി, അവിടെ ഒരുക്കിയിരുന്ന വൈവിധ്യമാർന്ന കാഴ്ചകൾ ക്യാമറയിൽ പകർത്തിയാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. വലിയ ട്രേകളിൽ അടുക്കിവെച്ച പഴുത്ത മാമ്പഴങ്ങൾ, ആകർഷകമായ മാമ്പഴ കേക്കുകൾ, ടാർട്ടുകൾ, മാമ്പഴ കഷ്ണങ്ങൾ, വായിൽ വെള്ളമൂറുന്ന മാമ്പഴ ഷേക്കുകൾ തുടങ്ങി മാമ്പഴപ്രേമികളെ കൊതിപ്പിക്കുന്ന വിഭവങ്ങളുടെ ഒരു വലിയ നിര തന്നെ ഉത്സവത്തിന്റെ ഭാഗമായി ഒരുക്കിയിരുന്നു.

  13ാമത് മുഖ്യമന്ത്രിയായി വിഡി സതീശൻ ഇന്ന് അധികാരമേൽക്കും; മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും

വീഡിയോ വൈറലായതോടെ ഗൂഗിളിന്റെ വേറിട്ട ജോലി സംസ്കാരത്തെയും ജീവനക്കാർക്ക് നൽകുന്ന മികച്ച സൗകര്യങ്ങളെയും പ്രശംസിച്ച് നിരവധി നെറ്റിസൺമാരാണ് രംഗത്തെത്തിയത്. മാമ്പഴങ്ങളോടുള്ള തങ്ങളുടെ ആരാധന പങ്കുവെച്ച പലരും, ഗൂഗിളിൽ ജോലി ലഭിക്കാൻ എങ്ങനെയാണ് തയ്യാറെടുക്കേണ്ടതെന്ന ചോദ്യങ്ങളും വീഡിയോയ്ക്ക് താഴെ ഉന്നയിക്കുന്നുണ്ട്. ഓഫീസുകളിൽ സംഘടിപ്പിക്കുന്ന ഇത്തരം സവിശേഷമായ ആഘോഷങ്ങൾ ജീവനക്കാരുടെ ആവേശവും ഉൽപ്പാദനക്ഷമതയും വർദ്ധിപ്പിക്കാൻ സഹായിക്കുമെന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കെ.എസ്.ആർ.ടി.സി ബെംഗളൂരു സൂപ്പർ ഡീലക്സ് ചതിച്ചു; 5 മണിക്കൂർ പെരുവഴിയിലായി യാത്രക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കെ.എസ്.ആർ.ടി.സി ബസ് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ ബിരുദ വിദ്യാർത്ഥി മരിച്ചു: 45 യാത്രക്കാർക്ക് പരിക്ക് 
[masterslider id="10"]

Related posts