നിസാരക്കാരനല്ല,കോക്രോച്ച് പാർട്ടിയുടെ സ്ഥാപകൻ; എന്താണ് സിജെപി? ആരാണ് അഭിജിത് ദിപ്കെ? എന്നെല്ലാം അറിയാൻ വായിക്കാം

ന്യൂഡൽഹി: പുതിയ തലമുറയിലെ യുവാക്കൾക്ക് രാഷ്ട്രീയത്തിൽ താൽപര്യമില്ലെന്ന പരമ്പരാഗത പരാതികൾക്ക് ട്രോളുകളിലൂടെയും മീമുകളിലൂടെയും മറുപടി നൽകി സോഷ്യൽ മീഡിയയിൽ വൻ തരംഗമായി മാറിയിരിക്കുകയാണ് ‘കോക്രോച്ച് ജനതാ പാർട്ടി’ (സി.ജെ.പി) എന്ന ഹാസ്യ-രാഷ്ട്രീയ കൂട്ടായ്മ. പണക്കൊഴുപ്പും അഴിമതിയും കാലുമാറ്റവും നിറഞ്ഞ രാഷ്ട്രീയത്തോട് വിമുഖത പുലർത്തിയിരുന്ന ഇന്ത്യൻ യുവത്വത്തിന്റെ ഡിജിറ്റൽ ശബ്ദമായി മാറിയിരിക്കുകയാണ് ഈ പുതിയ കൂട്ടായ്മ.

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നടത്തിയ ഒരു വിവാദ പരാമർശമാണ് ഈ പാർട്ടിയുടെ രൂപീകരണത്തിന് പരോക്ഷമായി കാരണമായത്. കോടതി വാദത്തിനിടയിൽ, വ്യാജ ബിരുദങ്ങളുമായി സിസ്റ്റത്തെ ആക്രമിക്കുന്ന ചിലരെ അദ്ദേഹം പാറ്റകളോടും (കൂറ) പരാദങ്ങളോടും ഉപമിച്ചിരുന്നു. ഈ പരാമർശത്തെ പോസിറ്റീവായി ഏറ്റെടുത്തുകൊണ്ട്, ഡിജിറ്റൽ കമ്മ്യൂണിക്കേഷൻ സ്ട്രാറ്റജിസ്റ്റായ അഭിജീത് ദിപ്കെ എന്ന മുപ്പതുകാരനാണ് വെർച്വൽ ലോകത്ത് കോക്രോച്ച് ജനതാ പാർട്ടിക്ക് രൂപം നൽകിയത്. മടിയന്മാരുടെയും തൊഴിലില്ലാത്തവരുടെയും ശബ്ദമെന്ന നിലയിൽ ഇൻസ്റ്റഗ്രാമിൽ ആരംഭിച്ച ഈ പേജിന്റെ ഫോളവേഴ്‌സ് എണ്ണം ചുരുങ്ങിയ ദിവസങ്ങൾക്കകം പ്രമുഖ രാഷ്ട്രീയ പാർട്ടികളെപ്പോലും പിന്നിലാക്കി കോടികളിലേക്ക് കുതിച്ചുയർന്നു.

  വാഹനത്തിലെ പോറലുകൾ കണ്ട് ഇനി ടെൻഷൻ വേണ്ട; വീട്ടിൽ തന്നെ പരിഹരിക്കാം എളുപ്പവഴികൾ

യുവാക്കളുടെ തൊഴിലില്ലായ്മ, രാഷ്ട്രീയ പ്രലോഭനങ്ങൾ, മാധ്യമ കുത്തകകൾ എന്നിവയ്‌ക്കെതിരെ ട്രോളുകളിലൂടെ പ്രതിഷേധിക്കുന്നതിനൊപ്പം യമുനാ നദി വൃത്തിയാക്കൽ പോലുള്ള ഓഫ്‌ലൈൻ സന്നദ്ധപ്രവർത്തനങ്ങളും ഈ കൂട്ടായ്മയുടെ നേതൃത്വത്തിൽ നടക്കുന്നുണ്ട്. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗർ സ്വദേശിയായ സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്കെ, പുണെയിൽ നിന്ന് ജേർണലിസത്തിൽ ബിരുദം നേടിയ ശേഷം അമേരിക്കയിലെ ബോസ്റ്റൺ യൂണിവേഴ്സിറ്റിയിൽ നിന്ന് പബ്ലിക് റിലേഷൻസിൽ മാസ്റ്റേഴ്സ് ബിരുദം പൂർത്തിയാക്കിയ വ്യക്തിയാണ്.

  കെ.സി. വേണുഗോപാൽ മുഖ്യമന്ത്രി ? ഇരിക്കൂറിൽ മത്സരിക്കാൻ സാധ്യത

മുൻപ് 2020 മുതൽ 2023 വരെ ആം ആദ്മി പാർട്ടിയുടെ സോഷ്യൽ മീഡിയ ടീമിൽ സന്നദ്ധപ്രവർത്തകനായിരുന്ന ഇദ്ദേഹം ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിലെ എ.എ.പിയുടെ മീം അധിഷ്ഠിത ക്യാംപയിനുകൾക്ക് പിന്നിൽ പ്രവർത്തിച്ചിട്ടുണ്ട്. സി.ജെ.പി ഒരു എ.എ.പി സ്പോൺസേർഡ് പ്രൊജക്റ്റ് ആണെന്ന് ചിലർ ആരോപിക്കുന്നുണ്ടെങ്കിലും ഇത് പൂർണമായും സ്വതന്ത്രമായ ഒരു യുവജന കൂട്ടായ്മയാണെന്ന് അഭിജിത് വ്യക്തമാക്കിയിട്ടുണ്ട്. അധികാരത്തിലിരിക്കുന്നവരുടെ വാക്കുകളെ ഹാസ്യത്തിലൂടെ നേരിട്ട് ഇന്ത്യൻ യുവത്വത്തിന്റെ ഡിജിറ്റൽ ശബ്ദമായി മാറുകയാണ് ഇന്ന് കോക്രോച്ച് ജനതാ പാർട്ടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രാഷ്ട്രീയപ്രവർത്തനത്തിൽ യെഡിയൂരപ്പയുടെ 50ാം വർഷം: 'അഭിമാനോത്സവ'വുമായി ബി.ജെ.പി.; ആഘോഷം 9ന് അമിത് ഷാ ഉദ്ഘാടനം ചെയ്യും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts