ബെംഗളുരുവിൽ മോദിയുടെ വാഹനവ്യൂഹം കടന്നുപോകേണ്ട വഴിയില്‍ സ്ഫോടകവസ്തുക്കൾ കണ്ടെത്തി;

ബെംഗളുരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനവ്യൂഹം കടന്നുപോകേണ്ട വഴിക്കു സമീപത്തു നിന്നു 2 ജലറ്റിന്‍ സ്റ്റിക്കുകള്‍ ഉള്‍പ്പെട്ട ബാഗ് ഫുട്പാത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി.

ഒരാളെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു വരുന്നു. ആര്‍ട്ട് ഓഫ് ലിവിങ് രാജ്യാന്തര കേന്ദ്രത്തിലേക്കു മോദി എത്തുന്നതിനു മുന്നോടിയായി ഇതിനു സമീപത്തെ താത്താഗുനി അഗര തടാകത്തിനു സമീപം പൊലീസ് നടത്തിയ പരിശോധനയിലാണു ബാഗ് കണ്ടെത്തിയത്.

  കല ബെംഗളൂരു യൂത്ത് വിങ് വാർഷിക സമ്മേളനവും തെരഞ്ഞെടുപ്പും 7ന്

പരിപാടിയുടെ വേദിയില്‍ നിന്നു 3 കിലോമീറ്റര്‍ മാത്രം അകലെയാണിത്. ബോംബ് സ്‌ക്വാഡും ഫൊറന്‍സിക് വിദഗ്ധരും പരിശോധന നടത്തി.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കെ ആർ പുരത്ത് കത്തിമുനയിൽ നിർത്തി കവർച്ച: രണ്ടുപേർ പിടിയിൽ, സ്വർണ്ണവും മൊബൈലും കണ്ടെടുത്തു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts