അടുത്ത 3 ദിവസത്തേക്ക് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; ബെംഗളൂരുവിൽ യെല്ലോ അലർട്ട്

ബെംഗളൂരു: ബെംഗളൂരുവിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന ആലിപ്പഴ വർഷവും കനത്ത മഴയും വരും ദിവസങ്ങളിലും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ബെംഗളൂരു ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഇന്നും ശക്തമായ കാറ്റും മഴയും പ്രതീക്ഷിക്കുന്നുണ്ട്. നഗരത്തിൽ കഴിഞ്ഞ ബുധനാഴ്ച പെയ്ത കനത്ത മഴയിൽ വ്യാപകമായ നാശനഷ്ടങ്ങളും ജീവഹാനിയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജെ.പി. നഗറിൽ വൈദ്യുതി കമ്പി പൊട്ടി വീണ് യുവാവ് തൽക്ഷണം മരിച്ചപ്പോൾ, ശിവാജിനഗറിലെ ബൗറിംഗ് ആശുപത്രിയുടെ മതിൽ തകർന്നുണ്ടായ അപകടത്തിൽ ഏഴു പേർക്കാണ് ജീവൻ നഷ്ടമായത്.

  ബൗറിംഗ് ആശുപത്രി മതിൽ തകർന്നു വീണ അപകടം; മരിച്ചവരിൽ മലയാളികൾ

.പ്രധാന പ്രവചനങ്ങൾ:

  • തെക്കൻ കർണാടക: മെയ് 3 മുതൽ 5 വരെ ബെംഗളൂരു സിറ്റി, ബെംഗളൂരു റൂറൽ, ചാമരാജനഗർ, ചിക്കബെല്ലാപൂർ, കോലാർ, മാണ്ഡ്യ, മൈസൂർ, രാമനഗര എന്നീ ജില്ലകളിൽ മിതമായ മഴ ലഭിക്കും. മെയ് 4, 5 തീയതികളിൽ ചിലയിടങ്ങളിൽ കനത്ത മഴയ്ക്കും സാധ്യതയുണ്ട്.

  • ബെംഗളൂരു നഗരം: നഗരത്തിൽ ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കും. വൈകുന്നേരങ്ങളിലോ രാത്രിയിലോ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. താപനില 35°C മുതൽ 37°C വരെ തുടരാനാണ് സാധ്യത.

  • തീരദേശ മേഖല: ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ ജില്ലകളിൽ നേരിയ മഴ പെയ്തേക്കാം. എന്നാൽ ഉത്തര കന്നഡയിൽ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥ തുടരും.

  • വടക്കൻ കർണാടക: ബിദാർ, കലബുറഗി, യാദ്ഗിർ എന്നിവിടങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും ഭൂരിഭാഗം സ്ഥലങ്ങളിലും വരണ്ട കാലാവസ്ഥ തുടരും. ബിദാറിലും കലബുറഗിയിലും താപനില ഉയരുമെന്നും മുന്നറിയിപ്പുണ്ട്.

ജാഗ്രതാ നിർദ്ദേശം: മഴയോടൊപ്പം മണിക്കൂറിൽ 30-40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ ഇടിമിന്നലുള്ള സമയത്ത് പൊതുജനങ്ങൾ സുരക്ഷിതമായ കെട്ടിടങ്ങൾക്കുള്ളിൽ അഭയം തേടണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കനത്ത മഴ: ബെംഗളൂരുവിൽ വൈദ്യുതി ബന്ധം താറുമാറിൽ; ഇരുട്ടിലായി നഗരവാസികൾ
  രമേഷ് പിഷാരടിയെ ഒരുപാട് നാളുകളായി നന്നായി അറിയാം; പ്രചാരണത്തിന് പോകണമെന്നുണ്ട്; ആസിഫ് അലി ‘
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us