സാധാരണ പൗരന്മാരുടെ തലയിൽ അധിക നികുതിഭാരം കെട്ടിവച്ച അന്യായ ബജറ്റാണ് കുമാരസ്വാമി സർക്കാരിന്റേതെന്ന് പ്രതിപക്ഷ നേതാവ് ബി.എസ്. യെഡിയൂരപ്പ.

ബെംഗളൂരു : സാധാരണ പൗരന്മാരുടെ തലയിൽ അധിക നികുതിഭാരം കെട്ടിവച്ച അന്യായ ബജറ്റാണ് കുമാരസ്വാമി സർക്കാരിന്റേതെന്ന് പ്രതിപക്ഷ നേതാവ് ബി.എസ്. യെഡിയൂരപ്പ.

സഖ്യസർക്കാർ നുണകൾകൊണ്ടു കർഷകരെ വഞ്ചിച്ചെന്നും അദ്ദേഹം ആരോപിച്ചു. വടക്കൻ കർണാടക, മലനാട്, തീരദേശ മേഖലകളെ തീർത്തും അവഗണിച്ചു. ദളിനു രാഷ്ട്രീയ പിന്തുണയുള്ള മൂന്നു ജില്ലകൾക്കു മാത്രമാണ് ബജറ്റിൽ പ്രാമുഖ്യം.

  ടിക്കറ്റില്ലാ യാത്രക്കാർക്ക് പണി കിട്ടി; കെ.എസ്.ആർ.ടി.സി പിഴയായി ഈടാക്കിയത് ലക്ഷങ്ങൾ, ക്രമക്കേട് കാട്ടിയ ജീവനക്കാർക്കെതിരെയും നടപടി

ബജറ്റിനെ കൂടുതൽ അവലോകനം ചെയ്തശേഷം 12ന് അടുത്ത പ്രതിഷേധ നടപടിയിലേക്കു നീങ്ങുമെന്നും യെഡിയൂരപ്പ വ്യക്തമാക്കി. സഖ്യസർക്കാർ തീരദേശ മേഖലയോടു ചിറ്റമ്മ നയമാണു സ്വീകരിച്ചതെന്നു ബെൽത്തങ്ങാടി ബിജെപി എംഎൽഎ ഹരീഷ് പൂഞ്ച ആരോപിച്ചു. എൻഡോസൾഫാൻ ദുരിത ബാധിതർക്കു കുമാരസ്വാമി സർക്കാർ ആശ്വാസം പ്രഖ്യാപിക്കുമെന്നു പ്രതീക്ഷിച്ചിരുന്നു. ഇവരെ അവഗണിച്ചതിനുള്ള വില സർക്കാർ നൽകേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ കത്തിമുനയിൽ നിർത്തി കാൽനടയാത്രക്കാരനെ കവർച്ച ചെയ്തു; രണ്ട് യുവാക്കൾ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫ്രീഡം പാർക്കിന്റെ വികസനം പൂർത്തിയാകുന്നു; പ്രധാന ആകർഷണമായി 12 സൂര്യനമസ്കാര വെങ്കല പ്രതിമകൾ
[masterslider id="10"]

Related posts