പോര് മുറുകുന്നു: പാലക്കാട് പണം നല്‍കിയത് നീയല്ലേ, അടിച്ചു പണിക്കുറ്റം തീര്‍ക്കും’; ഭീഷണിപ്പെടുത്തി ശോഭാ സുരേന്ദ്രന്‍, പുറത്തുവന്ന് ഞെട്ടിക്കുന്ന ഓഡിയോ സന്ദേശങ്ങൾ!

ആലപ്പുഴ: പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പണം വിതരണ വിവാദത്തിന് പിന്നാലെ ബിജെപിയിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. മുൻ ആലപ്പുഴ നോർത്ത് ജില്ലാ വൈസ് പ്രസിഡന്റ് ബിന്ദു വിനയകുമാറിനെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയ പാലക്കാട്ടെ എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയരുന്നത്. ഭീഷണിപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ബിന്ദു വിനയകുമാർ പോലീസിൽ പരാതി നൽകി.

പാലക്കാട് വോട്ട് പിടിക്കാൻ പണം വിതരണം ചെയ്ത സംഭവത്തിന് പിന്നിൽ ബിന്ദുവാണെന്നാണ് ശോഭാ സുരേന്ദ്രന്റെ ആരോപണം. ആലപ്പുഴ രജിസ്ട്രേഷനിലുള്ള കാറിലാണ് പണം വിതരണം ചെയ്ത സ്ത്രീ എത്തിയതെന്നും ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ശോഭ ആരോപിക്കുന്നു. ബിന്ദുവിനെ അടിച്ചു പണിക്കുറ്റം തീർക്കുമെന്നും കോടതി കയറ്റുമെന്നും ശോഭ ഭീഷണിപ്പെടുത്തുന്ന ഓഡിയോ സന്ദേശങ്ങൾ പുറത്തുവന്നിട്ടുണ്ട്. വാട്‌സ്ആപ്പ് കോൾ റെക്കോർഡ് അടക്കമുള്ള തെളിവുകൾ സഹിതമാണ് ബിന്ദു പരാതി നൽകിയിരിക്കുന്നത്.

  കോഡിംഗുണ്ട്, പക്ഷെ ഞമ്മ് ഞമ്മ് ഇല്ല! ഇൻഫോസിസിന് പിന്നാലെ മറ്റ് ഐ.ടി ഭീമന്മാർ കാന്റീൻ പൂട്ടുന്നു, ജീവനക്കാർ പ്രതിസന്ധിയിൽ

അതേസമയം, ശോഭാ സുരേന്ദ്രനെതിരെ ആഞ്ഞടിച്ച് ബിന്ദു വിനയകുമാറും രംഗത്തെത്തി. പാലക്കാട്ടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ശോഭ ആലപ്പുഴയിൽ നിന്ന് പണം പിരിച്ചതായും ശോഭയുടെ സ്വഭാവം വെച്ച് പാലക്കാട് പണം വിതരണം ചെയ്തിട്ടുണ്ടാകുമെന്നും ബിന്ദു ആരോപിച്ചു. ശോഭയ്ക്ക് കീഴിൽ വനിതാ പ്രവർത്തകർക്ക് മാന്യമായി പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്നും അവർ കൂട്ടിച്ചേർത്തു. നേരത്തെ ശോഭയ്‌ക്കെതിരെ ബിന്ദു ഫെയ്‌സ്‌ബുക്കിൽ പോസ്റ്റിട്ടതും വലിയ ചർച്ചയായിരുന്നു.

  ലോകകപ്പിന് പിന്നാലെ റാങ്കിങ്ങിലും ഇന്ത്യൻ വിപ്ലവം; സഞ്ജുവിന്റെ അശ്വമേധം, ഒന്നാം സ്ഥാനത്ത് മാറ്റമില്ല! ടോപ് 10-ൽ നാല് ഇന്ത്യക്കാർ

പാലക്കാട്ടെ കണ്ണാടി മേഖലയിൽ വോട്ട് പിടിക്കാൻ ശോഭാ സുരേന്ദ്രന്റെ നേതൃത്വത്തിൽ പണം വിതരണം ചെയ്തെന്ന പരാതിയിൽ നേരത്തെ തന്നെ ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. ഈ ദൃശ്യങ്ങൾ പകർത്തിയവരെയും ശോഭ ഭീഷണിപ്പെടുത്തിയതായി ആരോപണമുണ്ട്. പാർട്ടിയിലെ പടലപ്പിണക്കങ്ങൾ പരസ്യമായതോടെ ബിജെപി നേതൃത്വം പ്രതിരോധത്തിലായിരിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കേരളത്തില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
[masterslider id="10"]

Related posts

Click Here to Follow Us