ഭാവന ഇനി മിനിസ്ക്രീനിലും! കൂട്ടിന് ബിഗ് ബോസ് താരങ്ങളും!

കൊച്ചി: മലയാളികളുടെ പ്രിയതാരം ഭാവന മിനിസ്ക്രീനിലേക്കും ഒടിടിയിലേക്കും ചുവടുവെക്കുന്നു. ഏഷ്യാനെറ്റിലും പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ ജിയോ ഹോട്ട്‌സ്റ്റാറിലുമായി സംപ്രേഷണം ചെയ്യുന്ന ‘കോമഡി കുക്ക്സ്’ എന്ന റിയാലിറ്റി ഷോയിലൂടെയാണ് അവതാരകയായി ഭാവനയുടെ തിരിച്ചുവരവ്. ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലും ഒരുപോലെ തിളങ്ങിയ ഭാവനയുടെ ആദ്യത്തെ ഒടിടി പ്രവേശനം എന്ന പ്രത്യേകതയും ഈ ഷോയ്ക്കുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച കുക്കിംഗ് ഷോ എന്ന അവകാശവാദത്തോടെയാണ് ജിയോ ഹോട്ട്‌സ്റ്റാർ കോമഡി കുക്ക്സ് അവതരിപ്പിക്കുന്നത്.

പാചകവും തമാശയും ഒത്തുചേരുന്ന ഈ ഷോയുടെ രസകരമായ ടീസർ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു. പാചകത്തിൽ അത്ര ഗ്രാഹ്യമില്ലാത്ത എട്ട് പേരും എട്ട് പരിചയസമ്പന്നരായ പാചക വിദഗ്ധരും ചേർന്നുള്ള മത്സരമാണിതെന്ന് ടീസർ സൂചിപ്പിക്കുന്നു. തമിഴിലെ സൂപ്പർഹിറ്റ് ഷോയായ ‘കുക്ക് വിത്ത് കോമാളി’യുടെ മലയാളം പതിപ്പായിരിക്കും ഇതെന്ന സൂചനകളുണ്ട്. ബിഗ് ബോസ് താരം ജിസേൽ പാൻട്രി ഇൻ ചാർജ് ആയി എത്തുമ്പോൾ, ഷെഫ് നളനും ട്വിങ്കിളും സൂപ്പർ ജഡ്ജുമാരായി ഭാവനയ്‌ക്കൊപ്പം വേദി പങ്കിടും.

  കോടതിമുറിയിൽ വെച്ച് ഭാര്യയെ മർദ്ദിച്ച ജിം ട്രെയിനർ ബെംഗളൂരു നഗരാതിർത്തിയിൽ കൊല്ലപ്പെട്ട നിലയിൽ; നാല് പേർ അറസ്റ്റിൽ

മുൻ ബിഗ് ബോസ് താരങ്ങളായ സാബുമോൻ, സുചിത്ര, അനുമോൾ, നെവിൻ എന്നിവർക്ക് പുറമെ ശ്രീവിദ്യ മുല്ലച്ചേരി, അശ്വിൻ, ശബരീഷ് വർമ തുടങ്ങി നിരവധി പരിചിത മുഖങ്ങളും ഷോയുടെ ഭാഗമാകുന്നുണ്ട്. വികൃതികളായ സഹായികളും കടുപ്പമേറിയ ടാസ്ക്കുകളും നിറഞ്ഞ ഈ ഷോ ചിരിയുടെ പൂരമായിരിക്കും സമ്മാനിക്കുക എന്ന് ഉറപ്പാണ്. ഏപ്രിൽ 18 മുതൽ ശനി, ഞായർ ദിവസങ്ങളിൽ രാത്രി 9 മണിക്ക് ഏഷ്യാനെറ്റിലും ജിയോ ഹോട്ട്‌സ്റ്റാറിലും ഷോ ആസ്വദിക്കാം. ഭാവനയുടെ അവതരണവും ബിഗ് ബോസ് താരങ്ങളുടെ സാന്നിധ്യവും ഷോയെ കൂടുതൽ ആകർഷകമാക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അമേരിക്ക-ഇറാൻ യുദ്ധം അവസാനിക്കുന്നു: വെടിനിർത്തൽ ധാരണ പ്രഖ്യാപിച്ച് ട്രംപ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കനത്ത മഴ: ബെംഗളൂരുവിലേക്കുള്ള 12 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു, വ്യോമഗതാഗതം തടസ്സപ്പെട്ടു
[masterslider id="10"]

Related posts