ചിന്നസ്വാമിയിൽ ആവേശപ്പോരാട്ടം: മെട്രോയ്ക്ക് പുറമെ പ്രത്യേക ബിഎംടിസി ബസുകളും; വിശദാംശങ്ങൾ

ബെംഗളൂരു: നാളെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്ന ആർസിബി – സിഎസ്‌കെ മത്സരത്തിനായി നഗരം ഒരുങ്ങുന്നു. ആരാധകരുടെ തിരക്ക് കണക്കിലെടുത്ത് മെട്രോ സമയം നീട്ടിയതിന് പിന്നാലെ ബിഎംടിസി (BMTC) പ്രത്യേക ബസ് സർവീസുകളും പ്രഖ്യാപിച്ചു. മത്സരശേഷം ആരാധകർക്ക് എളുപ്പത്തിൽ മടങ്ങുന്നതിനായി 8 പ്രത്യേക ബസുകളാണ് സർവീസ് നടത്തുക.

ബസ് കാത്തുനിൽക്കേണ്ടത് ഇവിടെ
സിടിഒ (CTO) ജംഗ്ഷൻ മുതൽ ബിആർവി (BRV) ജംഗ്ഷൻ വരെയുള്ള റോഡിന്റെ ഇടതുവശത്തായിരിക്കും ഈ പ്രത്യേക ബസുകൾ പാർക്ക് ചെയ്യുക. മത്സരശേഷം ഈ ഭാഗത്തുനിന്നും ആരാധകർക്ക് ബസ് സേവനം പ്രയോജനപ്പെടുത്താം. ട്രാഫിക് കുരുക്ക് ഒഴിവാക്കാൻ പരമാവധി പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കണമെന്ന് ബെംഗളൂരു പോലീസ് നിർദ്ദേശിച്ചു.

  രുചി അതേ പടി, പക്ഷേ ലുക്ക് മാറി! കവർ പൊട്ടിക്കും മുൻപ് ഇനി ഇത് നോക്കാം; പായ്ക്കറ്റ് മൊത്തമായി മാറ്റിപ്പിടിച്ച് ലെയ്‌സും കുർകുറെയും

ബസ് സർവീസ് നടത്തുന്ന റൂട്ടുകൾ
ചിന്നസ്വാമി സ്റ്റേഡിയം മുതൽ കടുഗോഡി ബസ് സ്റ്റാൻഡ്, എച്ച്എഎൽ റോഡ്
ചിന്നസ്വാമി സ്റ്റേഡിയം മുതൽ സർജാപൂർ വരെ
ചിന്നസ്വാമി സ്റ്റേഡിയത്തിൽ നിന്ന് ഇലക്ട്രോണിക് സിറ്റിയിലേക്ക്
ചിന്നസ്വാമി സ്റ്റേഡിയം മുതൽ ബന്നാർഘട്ട നാഷണൽ പാർക്ക് വരെ
ചിന്നസ്വാമി സ്റ്റേഡിയം മുതൽ പോപ്പുലർ ടൗൺഷിപ്പ്, മഗഡി റോഡ്
ചിന്നസ്വാമി സ്റ്റേഡിയം മുതൽ ആർ.കെ. ഹെഗ്ഡെ നഗർ, യെലഹങ്ക
ചിന്നസ്വാമി സ്റ്റേഡിയം മുതൽ ഹോസ്‌കോട്ട് വരെ
ചിന്നസ്വാമി സ്റ്റേഡിയം മുതൽ ബനശങ്കരി വരെ

  കേരളത്തിൽ സ്ത്രീകൾക്ക് സൗജന്യയാത്ര: മുഴുവൻ ബസുകളിലാക്കിയാൽ പ്രതിമാസ നഷ്ടം 112 കോടി, റിപ്പോർട്ട് സമർപ്പിച്ചു

ഈ പ്രത്യേക ബിഎംടിസി ബസുകൾ സിടിഒ ജംഗ്ഷൻ മുതൽ ബിആർവി ജംഗ്ഷൻ വരെയുള്ള റോഡിന്റെ ഇടതുവശത്തായിരിക്കും നിർത്തുക. ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് പോലീസ് വകുപ്പ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ നിന്നുളള വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ഉടൻ വരുന്നു; റൂട്ട് അറിയാൻ വായിക്കാം
[masterslider id="10"]

Related posts