നമ്മ മെട്രോ ഉടനെയൊന്നും തീരുന്ന ലക്ഷണമില്ല;രണ്ടാംഘട്ടത്തിലുൾപ്പെട്ടുന്ന നാഗവാര-വെള്ളാറ ജംക്‌ഷൻ ഭൂഗർഭപാതയുടെ നിർമാണം പൂർത്തിയാകാ‍ന്‍  മൂന്നരവർഷം വേണ്ടിവരുമെന്ന് ബിഎംആർസിഎൽ

ബെംഗളൂരു: നമ്മ മെട്രോയുടെ രണ്ടാംഘട്ടത്തിലുൾപ്പെട്ടുന്ന നാഗവാര-വെള്ളാറ ജംക്‌ഷൻ ഭൂഗർഭപാതയുടെ നിർമാണം പൂർത്തിയാകാ‍ന്‍  മൂന്നരവർഷം വേണ്ടിവരുമെന്ന് ബാംഗ്ലൂർ മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ). 13 കിലോമീറ്റർ ദൂരം വരുന്ന ഭൂഗർഭപാത രണ്ട് ഘട്ടങ്ങളിലായാണ് നിർമാണം ആരംഭിക്കുന്നത്.മെട്രോയുടെ ഏറ്റവും ദൈർഘ്യമേറിയ ഭൂഗർഭപാതയുടെ  നിർമാണത്തിനായുള്ള സ്ഥലമേറ്റെടുക്കൽ നടപടികൾ പൂർത്തികാത്തതാണ്  ബിഎംആർസിഎല്ലിന് തലവേദന സൃഷ്ടിക്കുന്നത്.

  ബെംഗളൂരുവിൽ ഐടി ജീവനക്കാരെ ഇരുമ്പ് വടികൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച് റസ്റ്റോറന്റ് ജീവനക്കാർ; കാരണം അറിയാൻ വായിക്കാം

കന്റോണ്‍മെന്റ് റെയിൽവേ സ്റ്റേഷന് സമീപം സ്റ്റേഷൻ സ്ഥാപിക്കാൻ കണ്ടെത്തിയ സ്ഥലം പ്രദേശവാസികളുടെ എതിർപ്പിനെ തുടർന്ന് ഏറ്റെടുക്കാൻ സാധിച്ചിട്ടില്ല.ബ്രിഗേഡ് റോഡ്, ശിവാജിനഗർ, കന്റോണ്‍മെന്റ് റെയിൽവേ സ്റ്റേഷൻ തുടങ്ങിയ തിരക്കേറിയ മേഖലകളിലൂടെ കടന്നുപോകുന്ന മെട്രോ പാത നിർമാണത്തിന് 2236 കോടിരൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.72 കിലോമീറ്റർ ദൂരം വരുന്ന രണ്ടാംഘട്ട പാതയുടെ നിർമാണം  2021ൽ പൂർത്തിയാക്കാനാണ് ബിഎംആർസിഎൽ ലക്ഷ്യമിടുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  90 ശതമാനം റോഡുകളിലും തെരുവ് കച്ചവടം നടത്താം, പക്ഷേ നിബന്ധനകളോടെ; ഗ്രേറ്റർ ബംഗളൂരു അതോറിറ്റി; അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അനിമേഷൻ ലോകത്തെ വിസ്മയിപ്പിച്ച് ബെംഗളൂരു 'പാക്സ്' അനിമേഷൻ കാർണിവൽ; കോസ്‌പ്ലേയും ജാപ്പനീസ് സംസ്കാരവും ജനശ്രദ്ധ ആകർഷിക്കുന്നു
[masterslider id="10"]

Related posts