അമ്മയുടെ മൃതദേഹം ആരുമറിയാതെ അടുക്കളയില്‍ കുഴിച്ചിട്ട് മകന്‍

ആലപ്പുഴ പള്ളിത്തോട് വയോധികയുടെ മരണത്തില്‍ ദുരൂഹത. മരിച്ച നിലയില്‍ കണ്ടെത്തിയ അമ്മയെ അടുക്കളയില്‍ കുഴിച്ചിട്ടെന്ന് മകന്റെ മൊഴി. മകന്‍ ഗിരീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പള്ളിത്തോട് സ്വദേശി രാധയാണ് മരിച്ചത്. (man buried mother’s dead body in kitchen)

പെറ്റമ്മ മരിച്ചത് ആരെയും അറിയിക്കാതെ മൃതദേഹം അടുക്കളയില്‍ ആറടി വലുപ്പത്തില്‍ കുഴിയെടുത്ത് മൂടിയതിലാണ് എല്ലാവര്‍ക്കും സംശയം. മദ്യലഹരിയില്‍ സ്ഥിരം അമ്മയുമായി ഗിരീഷ് വഴക്കുണ്ടാക്കുമായിരുന്നെന്നാണ് മകന്റെ മൊഴി. ഇക്കാര്യങ്ങളെല്ലാം സംഭവത്തില്‍ ദുരൂഹത വര്‍ധിപ്പിക്കുന്നു.

  ബെംഗളൂരു വിമാനത്താവളത്തിൽ ഇറങ്ങിയ തമിഴ്‌നാട് സ്വദേശിയെ കാണാതായി; മൊബൈൽ സ്വിച്ച് ഓഫാകുന്നതിന് മുൻപ് ഭാര്യയ്ക്ക് അവസാന കോൾ

താന്‍ വീട്ടിലെത്തിയപ്പോള്‍ മരിച്ചു കിടന്ന അമ്മയെ സ്വന്തം നിലയ്ക്ക് കുഴിച്ചിട്ട് കുഴിക്ക് മുകളില്‍ കല്ലുവെച്ചെന്ന് മകന്റെ മൊഴി. കൊലപാതകമാണോയെന്ന് പൊലീസ് വിശദമായി പരിശോധിക്കും. അമ്മ മരണപ്പെട്ടെന്നും മൃതദേഹം കുഴിച്ചിട്ടെന്നും നാട്ടുകാരോടും അയല്‍ക്കാരോടും ഗിരീഷ് തന്നെയാണ് പറയുന്നചത്. മൃതദേഹം പുറത്തെടുത്ത് വിശദമായി പരിശോധിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കോടികളുടെ ലഹരിക്കടത്ത്; മിസ്സിസ് കേരള റണ്ണര്‍ അപ്പ് വിമാനത്താവളത്തില്‍ പിടിയില്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ ‘നാലവർ സംഘം’ ജൂൺ 4 മുതൽ മുന്നിലേക്ക്; ബെന്നാർഘട്ടയിലേക്ക് വിട്ടോളു
[masterslider id="10"]

Related posts