സര്‍ക്കാര്‍ ഓഫിസുകളില്‍നിന്ന് പ്ലാസ്റ്റിക് കുപ്പി പുറത്ത്

ബെംഗളുരു സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫിസുകളില്‍ പ്ലാസ്റ്റിക് കുപ്പികള്‍ നിരോധിച്ചു. പകരം പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിക്കണമെന്ന് വകുപ്പുകള്‍ക്കു നിര്‍ദേശം നല്‍കി.

കര്‍ണാടക മില്‍ക് ഫെഡറേഷന്റെ നന്ദിനി ഉല്‍പന്നങ്ങള്‍ മാത്രമേ സര്‍ക്കാര്‍ ഓഫിസുകളിലെ ഔദ്യോഗിക പരിപാ ടികളില്‍ ഉപയോഗിക്കാവൂവെന്നും നിര്‍ദേശമുണ്ട്.

  പഴയ കെട്ടിടങ്ങളിലെ പുതിയ വില്ലൻ; ഫ്ലാറ്റുകളിൽ ഇ.വി ചാർജിംഗിന് പൂട്ടിടാൻ ബെസ്കോം

എല്ലാ അഡിഷനല്‍ ചീഫ് സെക്രട്ടറിമാര്‍ക്കും പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍ക്കും നിയമസഭാ-കൗണ്‍സില്‍ സെക്രട്ടറിമാര്‍ക്കും സര്‍വകലാശാലകള്‍ക്കും വകുപ്പുമേധാവികള്‍ക്കും ഇതുസംബന്ധിച്ച
നിര്‍ദേശം നല്‍കി.

സര്‍ക്കാര്‍ ഓഫിസുകളില്‍ കൂടുതല്‍ പരിസ്ഥിതി സൗഹൃദമായ അന്തരീക്ഷമൊരുക്കാനും പ്ലാസ്റ്റിക് മലിനീകരണം കുറയ്ക്കാനും ലക്ഷ്യമിട്ടാണ് നടപടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മരിക്കാൻ പാളത്തിൽ കിടന്ന് മലയാളി യുവാവ്; പോലീസിനെ വെട്ടിച്ച് ഓടിയത് രണ്ട് കിലോമീറ്റർ; ഒടുവിൽ ബെം​ഗളൂരു പോലീസ് രക്ഷിച്ചത് ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts