മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ; സമഗ്ര പരിശോധനയ്ക്ക് അഞ്ചംഗ സമിതിയെ നിയോഗിച്ചു

കോട്ടയം:മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സമഗ്രപരിശോധനയ്ക്കായി കേന്ദ്ര ജലക്കമ്മീഷന്‍ പുതിയ അഞ്ചംഗ സമിതിയെ നിയോഗിച്ചു.

2021-ലെ ഡാം സുരക്ഷാ നിയമപ്രകാരമുള്ള പരിശോധനയ്ക്കാണ് സ്വതന്ത്ര വിദഗ്ധസമിതി രൂപവത്കരിച്ചത്. സമിതി രൂപീകരിച്ച് ഉത്തരവിറക്കിയ ശേഷം കേന്ദ്രം ഇക്കാര്യം കേരളത്തെയും തമിഴ്‌നാടിനെയും രേഖാമൂലം അറിയിച്ചു.

സമിതിയുടെ സമഗ്ര പരിശോധന ഉടന്‍ തുടങ്ങും. പരിശോധന പൂര്‍ത്തിയാക്കി നാല് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.

  വാടക വീട്ടിൽ രണ്ടു വയസുള്ള പെൺകുഞ്ഞ് ഉൾപ്പടെ അഞ്ചുപേർ മരിച്ച നിലയിൽ

മുന്‍ ചീഫ് എന്‍ജിനിയറും കേന്ദ്ര ജലക്കമ്മിഷന്‍ അംഗവുമായ ടി.കെ. ശിവരാജനാണ് സമിതിയിലെ കേരളപ്രതിനിധി. നാഷണല്‍ ഹൈഡ്രോ ഇലക്ട്രിക് പവര്‍ കോര്‍പറേഷന്‍ മുന്‍ എംഡി ബല്‍റാജ് ജോഷിയും സമിതിയിലുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്ത്യയുടെ ആദ്യ തദ്ദേശീയ ബുള്ളറ്റ് ട്രെയിൻ 2027-ൽ; ബെംഗളൂരുവിൽ നിർമ്മാണ കേന്ദ്രം ഉദ്ഘാടനം ചെയ്തു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us